ETV Bharat / state

പേരിയ ഏറ്റുമുട്ടൽ; പ്രതിയെ കോഴിക്കോട് തിരുവമ്പാടിയിൽ തെളിവെടുപ്പിനെത്തിച്ചു - പേരിയ ഏറ്റുമുട്ടൽ

Periya Maoist encounter: മാവോയിസ്റ്റ് ഉണ്ണിമായയെ തെളിവെടുപ്പിനായി പൊലീസ് കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിലെത്തിച്ചു. എന്നാൽ സ്ഥലത്ത് വന്നിട്ടില്ലെന്നാണ് ഉണ്ണിമായ തെളിവെടുപ്പിനിടെ പറഞ്ഞു. വയനാട്ടിലെ പേരിയ പൊലീസ് -മാവോയിസ്റ്റ് ഏറ്റുമുട്ടലിലാണ് ഉണ്ണിമായയെ പിടികൂടുന്നത്.

Periya Maoist encounter  Maoist Unnimaya  പേരിയ ഏറ്റുമുട്ടൽ  മാവോയിസ്റ്റ് തെളിവെടുപ്പ്
Periya Maoist encounter accused Unnimaya brought for evidence collection
author img

By ETV Bharat Kerala Team

Published : Dec 28, 2023, 5:00 PM IST

കോഴിക്കോട്: വയനാട്ടിലെ പേരിയയിൽ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പിടിയിലായ മാവോയിസ്റ്റിനെ തെളിവെടുപ്പിനായി എത്തിച്ചു (Periya Maoist encounter accused Unnimaya brought for evidence collection). മാവോയിസ്റ്റ് ഉണ്ണിമായയെ ആണ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ വെള്ളരിമലയ്ക്ക് താഴെയുള്ള മുത്തപ്പൻ പുഴയിലാണ് ഉണ്ണിമായയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

നേരത്തെ വയനാട്ടിൽ നിന്നും ആണ് ഉണ്ണിമായ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയത്. ഇവർ ഒരു വർഷം മുമ്പ് മുത്തപ്പൻ പുഴയിൽ എത്തിയിരുന്നതായാണ് വിവരം. മുത്തപ്പൻ പുഴയിൽ പുലർച്ചെ എത്തുകയും,സമീപത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിക്കുകയും തുടർന്ന് അങ്ങാടിയിൽ മാവോയിസ്റ്റ് പോസ്റ്റർ ഒട്ടിക്കുകയും ചെയ്‌തിരുന്നു എന്നാണ് പറയപ്പെടുന്നത്.

എന്നാൽ മുത്തപ്പൻ പുഴയിൽ വന്നിട്ടില്ല എന്നാണ് ഉണ്ണിമായ തെളിവെടുപ്പിനായി എത്തിയപ്പോൾ പറഞ്ഞത്. തെളിവെടുപ്പിന് ശേഷം പോലീസ് സംഘം ഉണ്ണിമായയെ തിരിച്ചു കൊണ്ടുപോയി. വയനാട്ടിലെ പേരിയയിൽ ചപ്പാരം കോളനിയിൽ വച്ചാണ് മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പിടി കൂടുന്നത്.

Also read: മുദ്രാവാക്യം മുഴക്കി കോടതിക്ക് പുറത്തേക്ക്, ചന്ദ്രുവും ഉണ്ണിമായയും 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കഴിഞ്ഞ നവംബർ ഏഴിനായിരുന്നു വയനാട്ടിലെ പേരിയയില്‍ പൊലീസും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ (Wayanad Periya police Maoist encounter) ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകൾ പിടിയിലായിരുന്നു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. ഇരുവരെയും വയനാട് കല്‍പ്പറ്റ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

നവംബര്‍ ഏഴിന് രാത്രി വയനാട് പേരിയ ചപ്പാരത്ത് വച്ച് പൊലീസുമായി ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിലാണ് സംഘാംഗങ്ങളെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചപ്പാര കോളനിയില്‍ നടത്തിയ തെരച്ചിലിലിൽ ആണ് ഇവരെ പിടികൂടിയത്. അരമണിക്കൂറോളം നീണ്ട വെടിവയ്‌പ്പാണ് ഇരു സംഘങ്ങളും തമ്മില്‍ നടന്നതെന്നാണ് പ്രദേശവാസികള്‍ നൽകിയ വിവരം.

മൂന്ന് സ്‌ത്രീകളും ഒരു പുരുഷനും അടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് കോളനിയിലെ ഒരു വീട്ടിലെത്തിയത് എന്നാണ് പറയപ്പെടുന്നത്. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയിരുന്നത്. കോളനിയിലെ വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷം മടങ്ങാന്‍ തയാറെടുക്കവെയാണ് ഇവരെ പൊലീസ് വളയുന്നത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതെ വന്നതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അരമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് വയനാട്ടിലെ വന മേഖലയിൽ പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.

കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ ശേഷം മാവോയിസ്റ്റുകളായ ചന്ദ്രുവിനെയും ഉണ്ണിമായെയും പുറത്തേക്ക് കൊണ്ടുവരുമ്പോൾ ഇരുവരും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. വൻ പൊലീസ് സന്നാഹമാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്. മാധ്യമങ്ങൾക്ക് മുന്നിലൂടെ പോകുമ്പോഴും ഇരുവരും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.