കോഴിക്കോട്: പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള 100 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം അടക്കമുളള കുറ്റം ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീം ലീഗ് പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ കൂളിക്കണ്ടി ഫൈസല്‍ നല്‍കിയ പരാതിയിലാണ് കേസ്. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ പൊലീസ് സ്വമേധയാ മറ്റൊരു കേസും എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രിതനിയമം, ലഹള, അടിപിടി എന്നിവയാണ് കേസില്‍ പരാമർശിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര നഗരത്തില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.
പേരാമ്പ്ര മത്സ്യചന്തയിലെ സംഘർഷം; 100 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് - perambra fish market issue
മുസ്ലീം ലീഗ് പ്രവര്‍ത്തകൻ ഫൈസല്‍ നല്‍കിയ പരാതിയിലാണ് കേസ്. പേരാമ്പ്ര നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്.