ETV Bharat / state

കോഴിക്കോട് കനത്ത മഴ തുടരുന്നു; ചാലിയാർ തീരത്തെ വീടുകള്‍ അപകട ഭീഷണിയില്‍

author img

By

Published : Jul 18, 2022, 6:00 PM IST

ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍

people from the banks of chaliyar river facing trouble  Heavy rain at kozhikode  water flood at Chaliyar river  heavy rain in kerala  കോഴിക്കോട് കനത്ത മഴ  ചാലിയാർ തീരത്തെ വീടുകള്‍ അപകട ഭീഷണിയില്‍  ചാലിയാര്‍ തീരം അപകടത്തില്‍
കോഴിക്കോട് കനത്ത മഴ തുടരുന്നു; ചാലിയാർ തീരത്തെ വീടുകള്‍ അപകട ഭീഷണിയില്‍

കോഴിക്കോട്: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചാലിയാർ തീരം വ്യാപകമായി പുഴയെടുക്കുന്നു. മാവൂർ കൽപള്ളിയിൽ തിരിക്കോട്ട് നിഷാദിന്‍റെ വീട് അപകട ഭീഷണിയിലാണ്. കൂടാതെ നാട്ടുകാരുടെ സഹായത്തോടെ പണിത മറ്റൊരു വീടും അപകട ഭീഷണി നേരിടുന്നുണ്ട്.

ചാലിയാർ തീരം പുഴയെടുക്കുന്നു

എട്ട് സെന്‍റോളം ഭൂമി പുഴയെടുത്തതായി ഉടമ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലും വ്യാപകമായി ഇവിടെ തീരം ഇടിഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് തീരം ഇടയുന്നത്. ഓരോ തവണയും രണ്ടും മൂന്നും മീറ്റർ വീതിയിലാണ് വീട്ടുപറമ്പ് പുഴയെടുക്കുന്നത്.

തീരത്ത് വ്യാപകമായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പുഴക്ക് സമീപത്തെ തെങ്ങ്, തേക്ക്, കമുക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കടപുഴകി വീണു. ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി തീരം കെട്ടി വീടുകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.