ETV Bharat / state

യുഎപിഎ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പിഡിപി - യുഎപിഎ ഭേദഗതി

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻഐഎക്ക് അധികാരം നൽകുന്നതാണ് യുഎപിഎ ഭേദഗതി ബിൽ.

യുഎപിഎ
author img

By

Published : Jul 30, 2019, 5:33 AM IST

കോഴിക്കോട്: ലോക്‌സഭ പാസാക്കിയ യുഎപിഎ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പിഡിപി സംസ്ഥാന ഉപാധ്യക്ഷൻ പൂന്തുറ സിറാജ്. പൊലീസിന് അമിതാധികാര ഉപയോഗത്തിനും, ന്യൂനപക്ഷങ്ങൾക്കെതിരേ വിവേചനപരമായ ദുരുപയോഗത്തിനും കാരണമാവുന്ന ഭേദഗതി നടപ്പിൽ വരുത്തുന്നതിൽ നിന്ന് കേന്ദ്ര ഭരണകൂടം പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. കരിനിയമങ്ങളിൽ ഭേദഗതി വരുത്തി സംഘടനകളെയും വ്യക്തികളെയും ലക്ഷ്യം വെയ്ക്കുന്ന നടപടി വലിയ അപകടങ്ങളിലേക്ക് പോകും. കർണാടകത്തിൽ ആര് ഭരണത്തിലേറിയാലും അബ്ദുൾ നാസർ മഅദനിക്കെതിരെയുള്ള പീഡനത്തിന് ഒരു കുറവുമില്ലാത്ത സാഹചര്യമാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ, യൂസഫ് പാന്തറ, നൗഷാദ് തിക്കോടി, കേന്ദ്ര കമ്മിറ്റിയംഗം മജീദ് ചേർപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

യുഎപിഎ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പിഡിപി

Intro:യുഎപിഎ ഭേതഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് പിഡിപി

Body:ലേകസഭാ പാസാക്കിയ യുഎപിഎ ഭേതഗതി ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പിഡിപി സംസ്ഥാ ഉപാധ്യക്ഷൻ പൂന്തുറ സിറാജ് വാർത്താസമ്മേളനത്തിൽ ആവിശ്യപ്പെട്ടു.പോലീസ് അധികാരികൾക്ക് അമിതാധികാര ഉപയോഗത്തിനും, ന്യൂനപക്ഷങ്ങൾക്കെതിരേ വിവേചനപരമായ ദുരുപയോഗത്തിനും കാരണമാവുന്ന ഭേതഗതി നടപ്പിൽ വരുത്തുന്നതിൽ നിന്ന് കേന്ദ്ര ഭരണകൂടം പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. കരിനിയമങ്ങളിൽ ഭേതഗതി വരുത്തി സംഘടനകളെയും വ്യക്തികളെയും ടാർഗറ്റ് ചെയ്യുന്ന നടപടി വലിയ അപകടങ്ങളിലേക്ക് പോകും. കർണാടകത്തിൽ ആര് ഭരണത്തിലേറിയാലും അബ്ദുൾ നാസർ മ്അദനിക്കെതിരായ പീഡനത്തിന് ഒരു കുറവുമില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

byte

Conclusion:വാർത്താസമ്മേളനത്തിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ, യൂസഫ് പാന്തറ, നൗഷാദ് തിക്കോടി, കേന്ദ്ര കമ്മിറ്റിയംഗം മജീദ് ചേർപ്പ് എന്നിവർ പങ്കെടുത്തു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.