കോഴിക്കോട് : സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷയങ്ങളെ കുറിച്ച് ഹേമ കമ്മിഷന് മുന്നിൽ എണ്ണിയെണ്ണി പറഞ്ഞതാണെന്ന് നടി പാർവതി തിരുവോത്ത്. കമ്മിഷൻ്റെ കണ്ടെത്തലുകളെ കുറിച്ച് അറിയാൻ താൽപര്യമുണ്ട്. എന്നാൽ അത് കമ്മിഷനല്ല കമ്മിറ്റിയായിരുന്നുവെന്ന് ഇപ്പോള്‍ അറിഞ്ഞതോടെ ഇനി പ്രതീക്ഷയില്ലെന്നും പാര്‍വതി പറഞ്ഞു. വനിത കമ്മിഷനുമായി ഡബ്ല്യുസിസി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
സ്ത്രീകൾ സിനിമയ്ക്ക് ആവശ്യമില്ല എന്ന നിലപാടാണ് പൊതുവിലുള്ളത്. പുരുഷാധിപത്യമാണ് സിനിമ മേഖലയിൽ നിലവിലുള്ളത്. ഇതേ താൽപര്യം കാത്തുസൂക്ഷിക്കുന്നത് പോലെയാണ് ഹേമ കമ്മിറ്റിയിലെ സ്ത്രീകളുടെ മനഃസ്ഥിതിയെന്ന് പറയേണ്ടിവരുമെന്നും പാർവതി പ്രതികരിച്ചു.