ETV Bharat / state

രണ്ടാം പ്രളയത്തിൽ പകച്ച് പന്തീരാങ്കാവ് നിവാസികൾ

കുടുംബശ്രീയിലെ അംഗങ്ങളായ മിക്കവരും സഹകരണ ബാങ്ക് മുഖേന ഒരു ലക്ഷം വരെ വായ്‌പ എടുത്താണ് ഗൃഹോപകരണങ്ങൾ അടക്കം വാങ്ങിയത്.

രണ്ടാം പ്രളയത്തിൽ പകച്ച് പന്തീരാങ്കാവ് നിവാസികൾ
author img

By

Published : Aug 14, 2019, 2:12 AM IST

കോഴിക്കോട്: ചാലിയാറിൽ ജലനിരപ്പ് ഉയർന്നപ്പോഴാണ് കഴിഞ്ഞ വർഷവും പന്തീരാങ്കാവ്, മണക്കടവ് ഭാഗങ്ങളിൽ വെള്ളം കയറിയത്. അന്ന് സർക്കാരിന്‍റെ ദുരിതാശ്വാസ നിധി പര്യാപ്‌തമല്ലാതെ വന്നപ്പോൾ കുടുംബശ്രീയിലെ അംഗങ്ങളായ മിക്കവരും സഹകരണ ബാങ്ക് മുഖേന ഒരു ലക്ഷം വരെ വായ്‌പ എടുത്താണ് ഗൃഹോപകരണങ്ങൾ അടക്കം വാങ്ങിയത്. എന്നാൽ ഇത്തവണ വിധി ഇവരെ വീണ്ടും ചതിച്ചു.

രണ്ടാം പ്രളയത്തിൽ പകച്ച് പന്തീരാങ്കാവ് നിവാസികൾ

കഴിഞ്ഞ വർഷം വാങ്ങിയ ഗൃഹോപകരണങ്ങൾ പലതും ഇത്തവണ വീണ്ടും വെള്ളം കയറി നശിച്ചു. 2,850 രൂപ മാസ തവണകളായി അടക്കേണ്ട വായ്‌പ തീരും മുമ്പ് തന്നെ വാങ്ങിയ സാധനങ്ങൾ നശിച്ചതിന്‍റെ പ്രയാസത്തിലാണ് പലരും. വീണ്ടും ഇതെല്ലാം എങ്ങനെ പഴയ സ്ഥിതിയിലാക്കുമെന്ന സങ്കടമാണ് പന്തീരാങ്കാവ് സ്വദേശിനിയും വീട്ടമ്മയുമായ ശീതൾ പങ്കു വയ്ക്കുന്നത്. വിഷയം സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ സി കവിത പറഞ്ഞു.

Intro:കഴിഞ്ഞ തവണ ലോൺ എടുത്ത് വാങ്ങിയ സാധനങ്ങളെല്ലാം വീണ്ടും നശിച്ചു: രണ്ടാം തവണയും പ്രളയമെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പന്തീരാങ്കാവ് നിവാസികൾ

Body:ചാലിയാറിൽ ജലനിരപ്പ് ഉയർന്നപ്പോഴാണ് കഴിഞ്ഞ വർഷവും പന്തീരാങ്കാവ്, മണക്കടവ് ഭാഗങ്ങളിൽ വെള്ളം കയറിയത്. അന്ന് സർക്കാരിന്റെ ദുരിതാശ്വാസ നിധി പര്യാപ്തമല്ലാതെ വന്നപ്പോൾ കുടുംബശ്രീയിലെ അംഗങ്ങളായ മിക്കവരും സഹകരണ ബാങ്ക് മുഖേന ഒരു ലക്ഷം വരെ വായ്പ എടുത്താണ് ഗ്യഹോപകരണങ്ങൾ അടക്കം വാങ്ങിയത്. എന്നാൽ ഇത്തവണ വിധി ഇവരെ വീണ്ടും ചതിച്ചു. കഴിഞ്ഞ വർഷം വാങ്ങിയ ഗൃഹോപകരണങ്ങൾ പലതും ഇത്തവണ വീണ്ടും വെള്ളം കയറി നശിച്ചു. 2,850 രൂപ മാസ തവണകളായി അടക്കേണ്ട വായ്പ തീരും മുമ്പ് തന്നെ വാങ്ങിയ സാധനങ്ങൾ നശിച്ചതിന്റെ പ്രയാസത്തിലാണ് പലരും. വീണ്ടും ഇതില്ലൊം എങ്ങനെ പഴയ സ്ഥിതിയിലാക്കുമെന്ന സങ്കടമാണ് പന്തീരാങ്കാവ് സ്വദേശിനിയും വീട്ടമ്മയുമായ ശീതൾ പങ്കു വയ്ക്കുന്നത്.

byte

Conclusion:വിഷയം സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ സി. കവിത പറഞ്ഞു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.