കോഴിക്കോട്: അപ്രതീക്ഷിത മഴയില്‍ നെൽപ്പാടങ്ങൾ വെള്ളത്തിലായപ്പോൾ നാദാപുരത്തെ വേളം പെരുവയൽ പാടശേഖരത്തിലെ കർഷകരെ സഹായിക്കാൻ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും കൈകോർത്തു. പാടശേഖരത്തിലെ ഭൂരിഭാഗം കർഷകരും യന്ത്രമുപയോഗിച്ചായിരുന്നു കൊയ്ത്ത് നടത്തിയിരുന്നത്. എന്നാല്‍ മഴ പെയ്‌ത പാടത്തേക്ക് കൊയ്‌ത്തുയന്ത്രമിറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജില്ലാ കലക്‌ടറുടെ പ്രത്യേക അനുമതിയോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വിള കൊയ്യാന്‍ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.അബ്‌ദുള്ള, നാദാപുരം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.കെ.വാസത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് അധികൃതരും പങ്കെടുത്തു.