കോഴിക്കോട്: എല്‍ദോസ് വിഷയത്തില്‍ ലീഗ് പ്രത്യേകമായി അഭിപ്രായം പറയേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ബലാത്സംഗ കേസ് നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോണ്‍ഗ്രസ് അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ കോണ്‍ഗ്രസുമായി ആശയ വിനിമയം നടത്തുന്നും ഉണ്ടെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം വിവാദമാക്കേണ്ടതില്ലെന്നും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് വ്യക്തമാക്കി. ഇബ്രാഹിം എളേറ്റിലിനെതിരായ നടപടി സംഘടന കാര്യമെന്ന് പി എം എ സലാം പറഞ്ഞു. പരാതികൾ കിട്ടിയതു കൊണ്ടാണ് നടപടി എടുത്തത്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. മറ്റു കാരണങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പി എം എ സലാം കോഴിക്കോട് പറഞ്ഞു.