ETV Bharat / state

പൊങ്കാലയിടാൻ പൊലീസ്, തീരുമാനത്തിനെതിരെ സേനക്കുള്ളിൽ 'പൊങ്കാല' - Opposition to Police Pongal

പൊങ്കാലയിടാനുള്ള തീരുമാനം ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്ന സേനാംഗങ്ങളുടെ അഭിപ്രായവും പൊങ്കാലയ്‌ക്കായി സേനാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നതുമാണ് എതിർപ്പിന് കാരണമായത്

Police pongala  പൊങ്കാല  പൊങ്കാലയിടാൻ പൊലീസ്  പൊലീസ് പൊങ്കാല  പൊലീസുകാർ നടത്തുന്ന പൊങ്കാല  മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പൊലീസ് പൊങ്കാലയിൽ എതിർപ്പ്  Pongala conducted by the police  kozhikode news  malayalam news  Opposition to Police Pongal  Mudalakulam Sri Bhadrakali Temple
പൊങ്കാലയിടാൻ പൊലീസ്
author img

By

Published : Mar 17, 2023, 2:48 PM IST

കോഴിക്കോട് : നഗരമധ്യത്തിൽ മാനാഞ്ചിറയ്‌ക്ക് സമീപമുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പൊലീസുകാർ നടത്തുന്ന പൊങ്കാലയിൽ സേനയ്‌ക്കകത്ത് തന്നെ എതിർപ്പ്. പൊലീസുകാർ തന്നെയാണ് ക്ഷേത്രം പരിപാലിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറാണ് ക്ഷേത്ര ഭരണ സമിതി പ്രസിഡന്‍റ്.

എല്ലാ വർഷവും ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ദിനോത്സവത്തിന്‍റെ ഭാഗമായാണ് പൊങ്കാല നടത്തുന്നത്. എന്നാൽ ക്ഷേത്രോത്സവത്തിന് പൊങ്കാല നടത്താനുള്ള തീരുമാനത്തിൽ സേനയ്ക്ക് ഉള്ളിൽ നിന്ന് തന്നെയാണ് എതിർപ്പുയർന്നത്. സേനാംഗങ്ങളുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാലയെന്നാണ് ഉയരുന്ന വിമർശനം.

മാർച്ച് 24നാണ് ഉത്സവം നടത്തുന്നത്. കമ്മിഷണർ രാജ് പാൽ മീണ, ക്ഷേത്രം ഭരണസമതി സെക്രട്ടറിയായ അസിസ്റ്റന്‍റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ എന്നിവർ കഴിഞ്ഞ ദിവസം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പൊങ്കാല നടത്താൻ തീരുമാനിച്ചത്.

പിരിവിനെതിരെ പൊലീസ്: നടത്തിപ്പ് ചെലവിലേക്ക് താത്‌പര്യമുള്ള സേനാംഗങ്ങളിൽ നിന്ന് പണം പിരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഇത് ശമ്പള റിക്കവറിയായി ഈടാക്കാനാണ് നിർദേശം. ഇതിനോടും സേനാംഗങ്ങളിൽ പലരും വിയോജിച്ചു. ഇതിന് പുറമേ ഉത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ പൊലീസ് സേനാംഗങ്ങളിൽ നിന്ന് 20 രൂപവീതം പിരിച്ചിരുന്നു.

also read: കലക്‌ടര്‍ 'ദ ബെസ്‌റ്റ്' കോഴിക്കോട്ടേക്ക്; പി.ഗീത ഐഎഎസ് ചുമതലയേറ്റു

പൊലീസ് തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാക്കണോ? തിരക്കേറിയ മുതലക്കുളത്തും പരിസരത്തും പൊങ്കാല നടത്താനുള്ള തീരുമാനം ഗതാഗത പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സേനാംഗങ്ങൾ യോഗത്തെ അറിയിച്ചു. ഗതാഗത പ്രശ്‌നങ്ങൾക്ക് പൊലീസ് തന്നെ വഴിയൊരുക്കണമോ എന്നാണ് ഇവരുടെ ചോദ്യം. മുൻ വർഷങ്ങളിൽ ഒരു ആചാരമായി നടത്തിയ പൊങ്കാല ഇത്തവണ വിപുലമായി നടത്താനാണ് കോഴിക്കോട് സിറ്റി പൊലീസിന്‍റെ തീരുമാനം.

പൊലീസുകാർക്കും അവരുടെ കുടുംബത്തിൽപ്പെട്ടവർക്കും നേർച്ചയായി പൊങ്കാലയിടാം എന്നാണ് തീരുമാനം. ഇതിനുപുറമേ പുറത്തുനിന്നുള്ളവർക്കും പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കും.

also read: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ വീണ്ടും പി ജയരാജനെ ആരാധിച്ച് പോസ്റ്റർ

കലശം വരവിൽ പി ജയരാജന്‍റെ ചിത്രം: കണ്ണൂരിലെ കതിരൂർ കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന കലശം വരവിൽ പി ജയരാജന്‍റെ ചിത്രം പ്രദർശിപ്പിച്ചതിൽ കണ്ണൂർ സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിശ്വാസം രാഷ്‌ട്രീയ വത്കരിക്കുന്നതിനോട് വിയോജിപ്പാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ഈ മാസം 13ന് വിവിധ ദേശങ്ങളിൽ നിന്ന് കാവിലേയ്‌ക്ക് കൊണ്ടുവന്ന കലശം വരവിലാണ് പി ജയരാജന്‍റെ ഛായ ചിത്രം ഉണ്ടായിരുന്നത്.

കതിരൂരിലെ പാർട്ടി പ്രവർത്തകർ തന്നെയാണ് താലപ്പൊലി മഹോത്സവത്തിൽ വ്യക്തി ആരാധനയ്‌ക്ക് നേതൃത്വം നൽകിയത്. അതേസമയം പി ജയരാജനെ ആരാധിച്ചുകൊണ്ടുള്ള വിപ്ലവഗാനവും പോസ്‌റ്ററും ഇറക്കിയ സംഭവം മുൻപും വിവാദമുണ്ടാക്കിയിരുന്നു. സംഭവത്തിൽ ജയരാജൻ തന്നെ പി ജെ ആർമിയെ തള്ളി രംഗത്തെത്തിയിരുന്നു.

also read: യൂത്ത് കോണ്‍ഗ്രസ് നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, മരക്കഷ്‌ണങ്ങളെറിഞ്ഞ് പ്രവര്‍ത്തകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.