ETV Bharat / state

Oommen Chandy | ജനങ്ങൾക്ക് വേണ്ടി ജനസമ്പർക്കം, വാക്കിലും പ്രവൃത്തിയിലും 'അതിവേഗം ബഹുദൂരം' - മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി

2004ലാണ് ജനസമ്പർക്കം എന്ന പരിപാടിയ്‌ക്ക് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചത്. ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായി ഈ പരിപാടി മാറി.

oommen chandys mass contact programme  mass contact programme appreciation and criticism  Oommen Chandy  ഉമ്മൻ ചാണ്ടി
Oommen Chandy
author img

By

Published : Jul 18, 2023, 8:25 AM IST

Updated : Jul 18, 2023, 10:21 AM IST

കോഴിക്കോട്: ജനങ്ങളുമായി ഒരു നേതാവ് ഇഴകിചേരുക എന്നാൽ അത് ഉമ്മൻ ചാണ്ടിയാണ്. അത് ഏത് നാട്ടിൽ ആയാലും. 2004ൽ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ജനസമ്പർക്കം എന്ന പേരിൽ ഒരു ആശയം ഉമ്മൻ ചാണ്ടിയുടെ മനസിലുദിച്ചത്. ജനങ്ങൾക്കിടയില്‍ വിശ്രമമില്ലാതെ പരാതികൾ കേട്ട് പരിഹാരമാർഗം കണ്ടെത്തുന്ന ജനസമ്പർക്ക പരിപാടി അതിവേഗം ജനങ്ങൾ ഏറ്റെടുത്തു.

ഓരോ സ്ഥലങ്ങളിലും വിളിച്ചുചേർക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ടു. അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗം ഉണ്ടാക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.

READ MORE | Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എകെ ആന്‍റണി രാജിവച്ചതോടെയാണ് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ഭരണത്തിൽ ബാക്കിയുണ്ടായിരുന്ന രണ്ട് വർഷക്കാലയളവിൽ പക്ഷേ പലതിനും പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ 2011-2016 കാലയളവിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം പലവഴിയിൽ അദ്ദേഹത്തിന് തടയിടാൻ ശ്രമിച്ചെങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി.

പ്രതിഷേധത്തിനിടയിലും ഒഴുകിയെത്തിയത് പതിനായിരങ്ങള്‍: അതിവേഗം ബഹുദൂരം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ചു ഉമ്മൻചാണ്ടി. നടത്തത്തിലും അതിവേഗക്കാരനായിരുന്നു. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡയിത്തിലേക്ക് നടന്ന് വരുമ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം കൂടെയുള്ളവർ പാടുപെടുന്നതൊക്കെ മറക്കാനാവാത്ത കാഴ്‌ചയാണ്. ആ പരിപാടി ഉപരോധിക്കാൻ പ്രതിപക്ഷം സർവ സന്നാഹത്തോടെ ഒത്തുകൂടിയിരുന്നു. പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ ജില്ലയിലെ പതിനയ്യായിരത്തോളം പേരുടെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയുടെ മുന്നിലേക്കെത്തിയത്.

ALSO READ | നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കിടപ്പിലായവർ, കാലുകള്‍ക്ക് ചലന ശേഷി ഇല്ലാത്തവർ, കാഴ്‌ചയും കേൾവിയും ഇല്ലാത്തവർ, കിടപ്പാടമില്ലാത്തവർ, വിധവകൾ... അങ്ങനെ അങ്ങനെ ഓരോ നാടിൻ്റേയും സ്‌പന്ദനങ്ങൾ തിരിച്ചറിഞ്ഞു ഉമ്മൻചാണ്ടി. പലര്‍ക്കുമുള്ള സഹായങ്ങള്‍ വേദിയില്‍ വച്ച് തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

ചില ജില്ലകളില്‍ 20 മണിക്കൂര്‍ വരെ തുടർച്ചയായി പരാതി കേട്ടു. അഞ്ചര ലക്ഷത്തിലേറെ പരാതികള്‍ മുഖ്യമന്ത്രിക്ക് നേരിട്ടു ലഭിച്ചു. അതില്‍ മൂന്ന് ലക്ഷത്തോളം പരാതികള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാവുകയും ചെയ്‌തുവെന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യ ഘട്ടത്തെ ശ്രദ്ധേയമാക്കിയത്.

'ഒറ്റയാൾ രീതി'യെന്ന് വിമര്‍ശനം, പക്ഷേ...: 22.68 കോടിയുടെ ധനസഹായമാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എല്ലാ ജില്ലകളിലും തുടര്‍അവലോകന നടപടികള്‍ നടന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പ് രീതിയെക്കുറിച്ച് അന്വേഷിച്ച് ആളുകൾ എത്തി. അതിന് പിന്നാലെയാണ് ഏഷ്യ - പസഫിക് മേഖലയില്‍ നിന്നുള്ള മികച്ച പൊതുജനസമ്പര്‍ക്ക പരിപാടിക്കുള്ള യുഎന്‍ അവാര്‍ഡ് തേടിയെത്തിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം നടപ്പാക്കിയ നൂറുദിന കര്‍മപരിപാടിയുടെ വിജയത്തിന് പിന്നാലെയാണ് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയത്. എന്നാൽ നൂറുദിന കര്‍മപരിപാടിക്കെന്ന പോലെ തന്നെ ഇതിനും കെപിസിസിയുടെ പിന്തുണ പൂര്‍ണമായി ലഭിച്ചില്ല. മന്ത്രിമാരെ പോലും 'ഒതുക്കിനിര്‍ത്തി' മുഖ്യമന്ത്രി ഒറ്റയാൾ രീതി നടപ്പാക്കുന്നു എന്ന് എതിർ ഗ്രൂപ്പ് വിലപിച്ചു.

ALSO READ | Oommen Chandy |ആരവങ്ങൾക്കും ആൾക്കൂട്ടത്തിനുമിടയില്‍; ജനഹൃദയങ്ങളില്‍ ഉമ്മൻചാണ്ടി

ഉമ്മന്‍ ചാണ്ടിക്ക് ജനപ്രീതി ഉണ്ടാക്കാനും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന് പ്രശസ്‌തി ഉണ്ടാക്കാനും രമേശ് ചെന്നിത്തല നയിക്കുന്ന കെപിസിസിക്ക് താത്‌പര്യമില്ല എന്നതിലേക്ക് വരെ അത് പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, അതൊന്നും വകവയ്‌ക്കാതെ ജനപ്രിയ നേതാവിൻ്റെ കാലിലെ ബാറ്റ ജൂബിലി ലെതർ ചെരുപ്പ് പിന്നെയും പിന്നെയും തേഞ്ഞ് തീർന്നുകൊണ്ടേയിരുന്നു.

ആ ജനപ്രീതിക്ക് പക്ഷേ സിപിഎം കോട്ടയായ കണ്ണൂരിൽ വച്ച് ക്ഷതമേറ്റു. അവിടെയും പക്ഷേ അദ്ദേഹം തളർന്നില്ല. ഒടുവിൽ സോളാർ എന്ന വിവാദ വലയത്തിൽപ്പെട്ട് അദ്ദേഹം ചുറ്റുപാടും ബന്ധിക്കപ്പെട്ട രാജാവിനെ പോലെയായി. അന്നും അദ്ദേഹത്തെ അറിയുന്നവർ വിളിച്ചുപറഞ്ഞു. ജനങ്ങളുടെ മനസിലാണ് ഉമ്മൻചാണ്ടി.

Last Updated : Jul 18, 2023, 10:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.