ETV Bharat / state

'നോണ്‍-വെജ് ആക്കുന്നതോടെ തൻ്റെ ആവശ്യം ഇല്ലാതാകും' ; ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് പഴയിടം - പഴയിടം

അടുത്ത കലോത്സവം മുതൽ ഭക്ഷണത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്‌കൂൾ കലോത്സവം  പഴയിടം മോഹനൻ നമ്പൂതിരി  കലോത്സവത്തിൽ നോണ്‍വെജ് ഭക്ഷണം  State School Arts Festival  State School Arts Festival Kozhikode  Pazhayidam Mohanan Namboothiri  വി ശിവൻകുട്ടി  V ShivanKutti  സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണ വിവാദം  പഴയിടം  ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് പഴയിടം
ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് പഴയിടം
author img

By

Published : Jan 5, 2023, 7:21 PM IST

ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് പഴയിടം

കോഴിക്കോട് : അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം മുതൽ ഭക്ഷണത്തിൽ മത്സ്യവും മാംസവും വിളമ്പുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവനയില്‍ നീരസം പ്രകടിപ്പിച്ച് പാചക വിദഗ്‌ധൻ പഴയിടം മോഹനൻ നമ്പൂതിരി. നോൺ-വെജ് വിളമ്പിയാല്‍ സദ്യ എത്ര വിഭവ സമൃദ്ധമായാലും അതിൻ്റെ പേര് പോകുമെന്ന് പഴയിടം ഇടിവി ഭാരതിനോട് പറഞ്ഞു.

നോണ്‍-വെജ് ആക്കുന്നതോടെ തൻ്റെ ആവശ്യവും ഇവിടെ ഇല്ലാതാകും. ഈ മേള നന്നായി അവസാനിക്കട്ടെ. അടുത്ത മേളയുടെ ഊട്ടുപുരയിൽ പങ്കുചേരണോ എന്നത് അന്നത്തെ മെനു നോക്കി തീരുമാനിക്കുമെന്നും പഴയിടം കൂട്ടിച്ചേർത്തു.

മേളയിൽ ഇപ്പോഴും വെജിറ്റേറിയൻ വിളമ്പുന്നതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് വി ശിവൻകുട്ടി അടുത്ത കലോത്സവം മുതൽ ഭക്ഷണത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.