ETV Bharat / state

തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ല - കോഴിക്കോട് കൊവിഡ് വാർത്തകൾ

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ എർപ്പെടുത്തിയിരിക്കുന്നത്.

no triple lockdown in kozhikode local body panchayats kozhikode triple lockdown news kozhikode lockdown news triple lockdown covid 19 news lockdown news\ കോഴിക്കോട് തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ല കോഴിക്കോട് ലോക്ക്ഡൗൺ വാർത്തകൾ കോഴിക്കോട് കൊവിഡ് വാർത്തകൾ ട്രിപ്പിൾ ലോക്ക്ഡൗൺ വാർത്തകൾ
കോഴിക്കോട് തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ല
author img

By

Published : Jun 16, 2021, 8:30 PM IST

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ ഇല്ല. കൊവിഡ് ടിപിആർ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രോഗനിരക്ക് കൂടുതലുള്ള പെരുവയൽ, കാരശ്ശേരി ​ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗൺ തുടരും. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ എർപ്പെടുത്തിയിരിക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെയാണ് കാറ്റ​ഗറികൾ. എ വിഭാ​ഗത്തിൽ എട്ട് ശതമാനത്തിൽ താഴെ ശരാശരി ടിപിആർ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. എട്ടു മുതൽ 19 ശതമാനം വരെ ടിപിആർ ഉള്ളവ ബി വിഭാ​ഗത്തിലും 20 മുതൽ 29 ശതമാനം വരെ ടിപിആർ ഉള്ളവ സി വിഭാ​ഗത്തിലും 30 ന് മുകളിൽ ടിപിആർ ഉള്ളവയെ ഡി വിഭാ​ഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിപിആർ അനുസരിച്ച് നിയന്ത്രണങ്ങൾ
ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്, പഞ്ചായത്തുകളാണ് എ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവ.

Also Read: കേരളത്തിൽ 13,270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുന്ദമം​ഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമം​ഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ​ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് ന​ഗരസഭ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികളുമാണ് ബി വിഭാ​ഗത്തിൽ ഉൾപ്പെടുന്നവ.

പെരുവയൽ, കാരശ്ശേരി ​ഗ്രാമപഞ്ചായത്തുകളാണ് സി വിഭാ​ഗത്തിൽ ഉൾപ്പെടുന്നവ. നിലവിൽ ജില്ലയിൽ ഡി വിഭാ​ഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.