കോഴിക്കോട് : ഐഎന്‍എല്ലിൽ നിന്ന് പുറത്താക്കപ്പെട്ടവര്‍ മാപ്പ് പറഞ്ഞാൽ തിരികെ വരുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അനുരഞ്ജനത്തിന് ഇനി സാധ്യതയില്ല. പാർട്ടിയുടെ കൊടിയോ പാർട്ടി സംവിധാനങ്ങളോ ഉപയോഗിക്കാൻ അവരെ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: മാര്‍ച്ച് 31 നകം ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍
ദേശീയ നേതൃത്വമാണ് തങ്ങൾക്ക് എല്ലാം എന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു .പുതിയ സംസ്ഥാന കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.