കോഴിക്കോട്: വാഴകൾക്കും ഒരു ബാങ്ക്, അതാണ് വേങ്ങേരിയിലെ 'നിറവ് ബനാന ബാങ്ക്'. വാഴകളുടെ വൈവിധ്യമാണ് ഈ ബാങ്ക് നിറയെ. 'നിറവ്' ഡയറക്‌ടർ ബാബു പറമ്പത്ത് ലോക്ക്ഡൗൺ കാലത്ത് നടത്തിയ പരീക്ഷണമാണ് ബനാന ബാങ്ക് ആശയത്തിലേക്ക് എത്തിയത്. വീടിനോട് ചേർന്നുള്ള 20 സെന്‍റ് സ്ഥലത്താണ് വാഴ നട്ടത്.
അതിപ്പോൾ ഇന്ത്യന്‍ വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെ 113 ഇനം വാഴകളായി വളര്‍ന്നു. തായ്‌ലൻഡിൽ കൃഷി ചെയ്യുന്ന തായ് മൂസ എന്ന ഇനമാണ് തോട്ടത്തിലെ പ്രധാന ആകർഷണം. രണ്ടടി മാത്രമാണ് തായ് മൂസയുടെ ഉയരം. ആഫ്രിക്ക, മലേഷ്യ, ശ്രീലങ്ക തുടങ്ങി ഏഴ് രാജ്യങ്ങളിലെ വാഴകളും ഇവിടെ വളരുന്നുണ്ട്. കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച വാഴകളും ഇക്കൂട്ടത്തില്‍ ഉണ്ട്.
കോഴിക്കോട് കോർപറേഷന്‍, വടകര മുനിസിപ്പാലിറ്റി പെരുവയൽ, ഉണ്ണികുളം പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 150 കർഷകർക്ക് വാഴക്കന്ന് സൗജന്യമായി നൽകിയതിലൂടെ ബാങ്കിന് നിരവധി ബ്രാഞ്ചുകളുമായി. നിറവ് ബനാന ബാങ്ക്, കന്ന് നല്‍കിയ കര്‍ഷകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവരുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. കൃഷിക്കോ വാഴക്കോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാല്‍ ബാങ്ക് ഇടപെടുകയും ചെയ്യും.
നബാർഡ് ധനസഹായത്തോടെയാണ് ബനാന ബാങ്ക് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. വാഴകളുടെ വളര്‍ച്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനുമായി പ്രത്യേക സോഫ്റ്റ്‌വെയറും സജ്ജമാക്കിയിട്ടുണ്ട്. ബാങ്കില്‍ നിന്നും ലഭിച്ച കന്ന് ഉപയോഗിച്ച് വിളവെടുക്കുന്ന വാഴക്കു ലയും തൈകളും കർഷകന് വിൽക്കുന്നതിന് തടസങ്ങളില്ല. എന്നാൽ അതെല്ലാം ബനാന ബാങ്ക് ശൃംഖലയിലൂടെ ആകണം എന്ന് മാത്രം.
ഏതൊക്കെ ഇനം വാഴകള്‍ എവിടെയൊക്കെയുണ്ട് എന്നു രേഖപ്പെടുത്താനും പെട്ടെന്ന് കണ്ടെത്താനും വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നും ബാബു പറയുന്നു. വാഴ കർഷകർക്ക് പ്രത്യേക പരിശീലനം നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Also Read: 60 kg goan mandoli banana: 'ഇമ്മിണി ബെല്ല്യ നേന്ത്രക്കുല' വിളയിച്ച് താരമായി അധ്യാപകൻ