കോഴിക്കോട്: ആരോഗ്യ മന്ത്രി വാഗ്ദാനം നൽകിയ സ്ഥിരം ജോലി നിയമനം ആവശ്യപ്പെട്ട് നിപ കാലത്തെ തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീർപ്പായി. സമരം ചെയ്ത 47 പേർക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിരമായി ജോലി നൽകാമെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിന്‍റെയും ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ഏറ്റെടുത്ത ഐഎൻടിയുസി നേതാക്കൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം ആരോഗ്യ മന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളജ് അധികൃതരോട് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സമരം ചെയ്യുന്നവർക്ക് സ്ഥിരമായി ജോലി നൽകാമെന്ന ഉറപ്പ് ഇന്ന് വൈകുന്നേരം മെഡിക്കൽ കോളജ് അധികൃതർ സമരസമിതി നേതാക്കളെ അറിയിക്കുകയായിരുന്നു. നിരാഹാര സമരം ഇരുപതാം ദിവസമെത്തിയപ്പോഴാണ് ഒത്തുതീർപ്പിന് വഴി ഒരുങ്ങിയത്.
നിപ കാലത്തെ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി
സമരം ചെയ്ത 47 പേർക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിര നിയമനം നൽകാമെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിന്‍റെയും ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കോഴിക്കോട്: ആരോഗ്യ മന്ത്രി വാഗ്ദാനം നൽകിയ സ്ഥിരം ജോലി നിയമനം ആവശ്യപ്പെട്ട് നിപ കാലത്തെ തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീർപ്പായി. സമരം ചെയ്ത 47 പേർക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിരമായി ജോലി നൽകാമെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെയും പ്രിൻസിപ്പലിന്‍റെയും ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ഏറ്റെടുത്ത ഐഎൻടിയുസി നേതാക്കൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം ആരോഗ്യ മന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളജ് അധികൃതരോട് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സമരം ചെയ്യുന്നവർക്ക് സ്ഥിരമായി ജോലി നൽകാമെന്ന ഉറപ്പ് ഇന്ന് വൈകുന്നേരം മെഡിക്കൽ കോളജ് അധികൃതർ സമരസമിതി നേതാക്കളെ അറിയിക്കുകയായിരുന്നു. നിരാഹാര സമരം ഇരുപതാം ദിവസമെത്തിയപ്പോഴാണ് ഒത്തുതീർപ്പിന് വഴി ഒരുങ്ങിയത്.
Body:ആരോഗ്യ മന്ത്രി വാഗ്ദാനം നൽകിയ സ്ഥിരം ജോലി നിയമനം ആവശ്യപ്പെട്ടു നിപ്പ കാലത്തെ തൊഴിലാളികൾ നടത്തിവന്ന അനിശ്ചിത നിരാഹാര സമരം ഒത്തുതീർപ്പായി. സമരം ചെയ്ത 47 പേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരമായി ജോലി നൽകാമെന്ന മെഡിക്കൽ കോൽകേജ് സൂപ്രണ്ടിന്റെയും പ്രിൻസിപ്പാലിന്റെയും ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം ഏറ്റെടുത്ത ഐഎൻടിയുസി നേതാക്കൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം ആരോഗ്യ മന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സമരം ചെയ്യുന്നവർക്ക് സ്ഥിരമായി ജോലി നൽകാമെന്ന ഉറപ്പ് ഇന്ന് വൈകുന്നേരം മെഡിക്കൽ കോളേജ് അധികൃതർ സമരസമിതി നേതാക്കളെ അറിയിക്കുകയായിട്ടുന്നു. നിരാഹാര സമരം 20ആം ദിവസമെത്തിയപ്പോഴാണ് ഒത്തുതീർപ്പിന് വഴി ഒരുങ്ങിയത്.
Conclusion:ഇടിവി ഭാരത് കോഴിക്കോട്