ETV Bharat / state

മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം പത്താം ദിവസത്തിലേക്ക് - കോഴിക്കോട്

കോഴിക്കോട് കഴിഞ്ഞ നിപ കാലത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരാണ് അനിശ്ചിത കാല സമരത്തിലുള്ളത്

ജീവനക്കാരുടെ അനിശ്ചിത കാല സമരം പത്താം ദിവസത്തിലേക്ക്
author img

By

Published : Jun 5, 2019, 7:10 PM IST

Updated : Jun 5, 2019, 8:01 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ കാലത്ത് സേവനമനുഷ്ഠിച്ച ജീവനക്കാരുടെ സമരം ശക്തമാകുന്നു. ജോലി സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. നിപകാലയളവില്‍ ജോലി ചെയ്തതിന്‍റെ പേരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് കടലാസില്‍ മാത്രം ഒതുങ്ങിയെന്നാണ് ജീവനക്കാരുടെ ആരോപണം. സമരം എത്ര കാലം നീണ്ടുപോയാലും തങ്ങളുടെ ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ജീവനക്കര്‍ പറയുന്നു.

മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം പത്താം ദിവസത്തിലേക്ക്

സമരക്കാര്‍ക്ക് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. നിപ കാലയളവില്‍ ജോലി ചെയ്ത 47 താല്‍ക്കാലിക ജീവനക്കാര്‍ക്കും സ്ഥിരം ജോലി എന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇവരുടെ ആദ്യഘട്ട സമരം അവസാനിപ്പിച്ചത്. എന്നാൽ അന്ന് ജോലി ചെയ്തവരിൽ ആറ് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത് ബാക്കിയുള്ള 41 പേർ ഇപ്പോഴും പുറത്താണെന്ന് സമരക്കാര്‍ പറയുന്നു.

Intro:കേരളത്തെ മുൾമുനയിൽ നിർത്തി നിപ്പാ വൈറസ് പടർന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചവരുടെ നിരാഹാര സമരം 10_ആം ദിവസത്തിലേക്ക് കടന്നു.

Body:കേരളത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പടർന്നു പിടിച്ച കാലത്ത് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ സ്വയം തയ്യാറായി എത്തിയ 47 പേരിൽ 41 പേര് സമരം തുടങ്ങിയിട്ട് ഇന്നത്തേക്ക് 10 ദിവസം. ആരോഗ്യമന്ത്രിയുടെ വാഗ്ദാനമായ സ്ഥിരം ജോലി നിയമനം കടലാസിൽ ഒതുങ്ങിയതോടെയാണ് ഇവർ മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങിയ ദിവസങ്ങളിൽ ഇ. പി. രജീഷ് ആയിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ രജീഷിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വി. ആർ. പ്രേമയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരം എത്ര കാലം നീണ്ടുപോയാലും തങ്ങളുടെ ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് പ്രേമ പറഞ്ഞു.

byte

Conclusion:കേരളത്തിൽ വീണ്ടും നിപ വൈറസ് സാന്നിധ്യം അറിയിക്കുമ്പോൾ കഴിഞ്ഞ വർഷം ജീവൻ പോലും പണയം വെച്ച് ജോലി ചെയ്തവരെ സർക്കാർ അവഗണിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 5, 2019, 8:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.