കോഴിക്കോട് : സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ. കോഴിക്കോട് ആരോഗ്യ പ്രവർത്തകനാണ് നിപ സ്ഥിരീകരിച്ചത് (Nipah Cases Kozhikode). ഇതോടെ ആക്‌ടീവ് കേസുകൾ മൂന്നായി. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
നിപ ബാധിച്ച് ആദ്യം മരിച്ച ആളുമായി സമ്പർക്കത്തിൽ വന്നയാളാണ് ഇദ്ദേഹം. പനി അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്ത് നിലവില്‍ മൂന്നുപേരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് (Nipah virus Kerala).
ആദ്യം നിപ സ്ഥിരീകരിച്ച രണ്ടുപേരും വിവിധ ആശുപത്രികളിൽ പല ഘട്ടങ്ങളിലായി ചികിത്സ തേടിയിരുന്നു (Active Nipah case Kozhikode). അതിനാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രോഗികളുമായി വന്ന ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.