ETV Bharat / state

എൻ.സി.പിയുടെ മുന്നണി മാറ്റം; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ - transport minister

എൻ.സി.പി. ഇടതു മുന്നണിയുടെ ഭാഗമായി തുടരുമെന്നും സീറ്റിനെ ചൊല്ലി നിലവിൽ തർക്കം ഇല്ലെന്നും മന്ത്രി പറഞ്ഞു.

എൻ.സി.പിയെ പറ്റിയുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ  എൻ.സി.പി  എ.കെ. ശശീന്ദ്രൻ  ഗതാഗത വകുപ്പ് മന്ത്രി  news about the ncp is baseless, minister a.k. shashindran  a.k. shashindran  transport minister  ncp
എൻ.സി.പിയെ പറ്റിയുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
author img

By

Published : Jan 3, 2021, 11:11 AM IST

Updated : Jan 3, 2021, 11:46 AM IST

കോഴിക്കോട്: എൻ.സി.പിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വാർത്തകൾക്ക് പിന്നിൽ ചിലരുടെ ഗൂഢ താൽപര്യമാണെന്നും മാധ്യമ പ്രവർത്തകർ കുറച്ച് ദിവസങ്ങളായി എൻ.സി.പിയെ കുറിച്ച് അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പിയുടെ മുന്നണി മാറ്റം; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മുന്നണി മാറ്റം ചർച്ചചെയ്യേണ്ട രാഷ്രീയ സാഹചര്യം കേരളത്തിലില്ലെന്നും അണികളിൽ ചിന്താ കുഴപ്പമുണ്ടാക്കാൻ മനപൂർവ്വം കെട്ടിച്ചമച്ച വാർത്തയാണിതെന്നും അദ്ദേഹം അറിയിച്ചു. എൻസിപി മത്സരിച്ച സീറ്റുകളിൽ മത്സരിക്കുമെന്നും ആരും ഇടതുപക്ഷം വിട്ടുപോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാല സീറ്റിന് വേണ്ടിയുള്ള മാണി സി. കാപ്പന്‍റെ അവകാശവാദത്തിൽ തെറ്റില്ലെന്നും മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും പാർട്ടി മത്സരിക്കണമെന്നാണ് എൻ.സി.പിയുടെ ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.സി.പി. ഇടതു മുന്നണിയുടെ ഭാഗമായി തുടരുമെന്നും സീറ്റിനെ ചൊല്ലി നിലവിൽ തർക്കം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Last Updated : Jan 3, 2021, 11:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.