ETV Bharat / state

കനിക ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച റെജിലാലും മുങ്ങി ; നവവരന്‍ മരിച്ച അപകടം ഫോട്ടോ ഷൂട്ടിനിടയിലല്ലെന്ന് പൊലീസ് - നവവരൻ മുങ്ങിമരിച്ചു

ജാനകിക്കാട് കടന്തറ പുഴയില്‍ നവവരന്‍ മുങ്ങിമരിച്ചു, വധു ചികിത്സയില്‍

newlywed drowned in Kadanthara river  accident during photoshoot  newlyweds swept away during photoshoot  ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു  നവവരൻ മുങ്ങിമരിച്ചു  ഫോട്ടോഷൂട്ടിനിടെ അപകടം
ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരൻ മുങ്ങിമരിച്ചു
author img

By

Published : Apr 4, 2022, 2:56 PM IST

Updated : Apr 4, 2022, 5:24 PM IST

കോഴിക്കോട് : ജാനകിക്കാട് ഇക്കോ ടൂറിസം സെന്‍ററിനോട് ചേര്‍ന്ന കടന്തറ പുഴയിൽ ഒഴുക്കിൽപ്പെട്ട നവദമ്പതികളിൽ ഭർത്താവ് മരിച്ചു. കടിയങ്ങാട് കന്നാട്ടി സ്വദേശിയായ റെജിലാൽ ആണ് മരിച്ചത്. ഭാര്യ കനികയെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്‌തു. ഇതോടെ കനികയെ നിരീക്ഷണത്തിനായി വാര്‍ഡിലേക്ക് മാറ്റി.

ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ പുഴയില്‍ ഇറങ്ങിയ കനിക ഒഴുക്കില്‍പ്പെടുകയായിരുന്നു. കനികയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റെജിലാലും അപകടത്തില്‍പ്പെട്ടു.

Also Read: കരുത്തുറ്റ വേഷങ്ങള്‍ ഇനി ഓര്‍മത്തിരകളില്‍ ; കൈനഗിരി തങ്കരാജിൻ്റെ മൃതദേഹം സംസ്‌കരിച്ചു

നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ റെജിലാല്‍ പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മാർച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം.

Last Updated : Apr 4, 2022, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.