കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കേരളത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും പരിപാടി നടത്തുമ്പോൾ കടകളടച്ച് ബഹിഷ്ക്കരിക്കുന്ന ഒരു പറ്റം വ്യാപാരികളുടെ നടപടിക്കെതിരെ ആർഎസ്എസ് രംഗത്ത്. ഇതിനെതിരെ ആർഎസ്എസിന്‍റെ നേതൃത്വത്തിൽ പുതുതായി ഒരു വ്യാപാരി സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഭാരതീയ വ്യാപാരി വ്യവസായി സംഘ് എന്ന പേരിലുള്ള സംഘടനയുടെ വിപുലമായ കൺവൻഷൻ അടുത്ത മാസം എറണാകുളത്ത് നടത്താൻ ഭാരവാഹികൾ പദ്ധതിയിടുന്നു.
ആർഎസ്എസിന്റെ പുതിയ വ്യാപാരി സംഘടന പ്രവര്‍ത്തനമാരംഭിച്ചു - Bharatiya Vyapari Vyavasayi Sankh
ചില രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടക്കുമ്പോൾ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നുവെന്ന കാരണത്താലാണ് ആർഎസ്എസിന്‍റെ നേതൃത്വത്തിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘ് രൂപീകരിക്കുന്നത്
പുതിയ വ്യാപാരി സംഘടന
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കേരളത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും പരിപാടി നടത്തുമ്പോൾ കടകളടച്ച് ബഹിഷ്ക്കരിക്കുന്ന ഒരു പറ്റം വ്യാപാരികളുടെ നടപടിക്കെതിരെ ആർഎസ്എസ് രംഗത്ത്. ഇതിനെതിരെ ആർഎസ്എസിന്‍റെ നേതൃത്വത്തിൽ പുതുതായി ഒരു വ്യാപാരി സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഭാരതീയ വ്യാപാരി വ്യവസായി സംഘ് എന്ന പേരിലുള്ള സംഘടനയുടെ വിപുലമായ കൺവൻഷൻ അടുത്ത മാസം എറണാകുളത്ത് നടത്താൻ ഭാരവാഹികൾ പദ്ധതിയിടുന്നു.
Intro:ബിജെപിയുടെ പൗരത്വ അനുകൂല പരിപാടികളോട് കടകളടച്ച് പ്രതിഷേധം: ആർഎസ്എസിന്റെ നേതൃത്വത്തിൽ വ്യാപാരി സംഘം വരുന്നു
Body:പൗരത്വ നിയമത്തിനെ അനുകൂലിച്ച് കേരളത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും പരിപാടി നടത്തുമ്പോൾ കടകളടച്ച് ബഹിഷ്ക്കരിക്കുന്ന ഒരു പറ്റം വ്യാപാരികളുടെ നടപടിയെ എതിർക്കുന്നതിന് ആർ എസ് എസിന്റെ നേതൃത്വത്തിൽ പുതിയ വ്യാപാരി സംഘടനയ്ക്ക് രൂപം നൽകുന്നു. ഭാരതീയ വ്യാപാരി വ്യവസായി സംഘ് എന്ന പേരിലുള്ള സംഘടനയുടെ വിപുലമായ കൺവൻഷൻ അടുത്ത മാസം എറണാകുളത്ത് നടത്താനാണ് ഭാരവാഹികൾ പദ്ധതിയിടുന്നത്. വ്യാപാരികളുടെ സംഘടന ഒരു സംഘം ഹൈജാക്ക് ചെയ്തതോടെ വ്യവസായി ഏകോപന സമിതിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതായെന്നാണ് വ്യാപാരി വ്യവസായി സംഘം നേതാക്കളുടെ അഭിപ്രായം. ഇതിനാലാണ് ചില രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടക്കുമ്പോൾ മാത്രം കടകളടച്ച് പ്രതിഷേധിക്കുന്നത്. കടകൾ അടയ്ക്കുന്നതിനോട് യോജിപ്പില്ലാത്തവരും കടയടപ്പിന് നിർബന്ധിതരാവുകയാണ്. ഇത്തരം നടപടി എതിർക്കുന്നതിനും കൂടിയാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രവർത്തനമാരംഭിക്കുന്നതെന്ന് സംസ്ഥാന കോ - ഓർഡിനേറ്റർ സി.കെ. ബാലകൃഷ്ണൻ പറഞ്ഞു.
byte_ സി.കെ. ബാലകൃഷ്ണൻ
Conclusion:നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്ത സംഘടന ഇതിനോടകം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും പ്രവർത്തനം സജീവമാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് നിലവിലെ ഭാരവാഹികളുടെ തീരുമാനം.
ഇടിവി ഭാരത്, കോഴിക്കോട്

Last Updated : Jan 22, 2020, 8:59 PM IST