ETV Bharat / state

അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവം; മൂന്നാം പ്രതി കീഴടങ്ങി - അധ്യാപകൻ കീഴടങ്ങി

മൂന്നാം പ്രതി സ്ഥാനത്തുള്ള അധ്യാപകന്‍ പി കെ ഫൈസൽ മുക്കം സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവം
author img

By

Published : Jun 21, 2019, 2:06 PM IST

നീലേശ്വരം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തിൽ മൂന്നാം പ്രതി സ്ഥാനത്തുള്ള അധ്യാപകൻ കീഴടങ്ങി. രാവിലെ 8.30 ഓടെയാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ മുക്കം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഫൈസൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നങ്കിലും ജാമ്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ പരീക്ഷ പേപ്പർ അധ്യാപകര്‍ തിരുത്തിയത്.

Intro:Body:

ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മൂന്നാം പ്രതി സ്ഥാനത്തുള്ള അധ്യാപകൻ കീഴടങ്ങി

നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആൾമാറാട്ടം നടത്തി അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിൽ മൂന്നാം പ്രതി സ്ഥാനത്തുള്ള അധ്യാപകൻ കീഴടങ്ങി. ഇന്ന് രാവിലെ 8.30 ഓടെയാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ. ഫൈസൽ മുക്കം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഫൈസൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് കീഴടങ്ങയത്.

സംഭവം നടന്ന് മാസം ഒന്ന് കഴിഞ്ഞങ്കിലും പ്രതികളെ അറസ്റ്ററ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ +1, +2 വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പർ അധ്യാപകൻ മാറ്റി എഴുതുകയും തിരുത്തുകയും ചെയ്തത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.