കോഴിക്കോട്: എൻസിപിയുടെ നേതൃയോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ. ജനാധിപത്യ പാർട്ടി ആകുമ്പോൾ തർക്കം ഉണ്ടാകും. സ്ഥാനാർഥി നിർണയം സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് യോഗം ചർച്ച ചെയ്തത്. എലത്തൂരിൽ എൻസിപി തന്നെ മത്സരിക്കും. സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേ സമയം യോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ . എ.കെ ശശീന്ദ്രന്റെ സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.