ETV Bharat / state

'സാമുദായിക ധ്രുവീകരണത്തിലേക്ക് കൊണ്ടുപോകരുത്, ഇത് ഒറ്റക്കെട്ടായി നേരിടേണ്ട വിഷയം' ; യുസിസിയിൽ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി

ഏകീകൃത സിവിൽ കോഡ് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും എല്ലാ മത സംഘടനകളും ഒന്നിച്ച് നിന്ന് പ്രതികരിക്കണമെന്നും മുസ്‌ലിം സംഘടന നേതൃസമിതി യോഗം

Muslim Coordination  Muslim Co ordination Committee  ഏകീകൃത സിവിൽ കോഡ്  Uniform Civil Code  Muslim Coordination on Uniform Civil Code  ucc  യുസിസി  സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ  Sayyid Sadiq Ali Shihab Thangal  മുസ്‌ലിം സംഘടന നേതൃസമിതി യോഗം
ഏകീകൃത സിവിൽ കോഡ്
author img

By

Published : Jul 4, 2023, 4:18 PM IST

കോഴിക്കോട് : ഏകീകൃത സിവിൽ കോഡ് വിഷയം തെരുവിൽ ഇറങ്ങി പോരാടേണ്ട കാര്യമല്ലെന്ന് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി. നിയമപരമായും രാഷ്‌ട്രീയപരമായും നേരിടേണ്ട കാര്യമാണ്. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്‍റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. അതിനാല്‍ എല്ലാ മത സംഘടനകളും ഒരുമിച്ച് പ്രതികരിക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സമുദായിക ധ്രുവീകരണത്തിലേക്ക് വിഷയത്തെ കൊണ്ടുപോകരുത്. എല്ലാ വിഭാഗങ്ങളെയും രാഷ്‌ട്രീയ പാർട്ടികളെയും സംഘടിപ്പിച്ച് സെമിനാർ നടത്തും. സമുദായിക ധ്രുവീകരണം നടത്തുന്ന തരത്തിലുള്ള സെമിനാറുകളിൽ ആരും പങ്കെടുക്കരുതെന്നും മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി നിർദേശിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടന നേതൃസമിതി യോഗത്തിൽ ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്‌ദുസമദ് സമദാനി, പി.എം.എ സലാം, കെ.പി.എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവര്‍ സന്നിഹിതരായിരുന്നു.

also read : ഏകീകൃത സിവില്‍ കോഡ് : ന്യൂനപക്ഷ കേന്ദ്രീകരണം സിപിഎം ലക്ഷ്യം, ഇടതുപാര്‍ട്ടിയുടെ ശ്രമം ഹിന്ദു-മുസ്ലിം പ്രശ്‌നമുണ്ടാക്കാനെന്ന് കോണ്‍ഗ്രസ്

കൊയ്യോട് ഉമ്മർ മുസ്‌ല്യാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എ.വി അബ്‌ദു റഹ്മാൻ മുസ്‌ലിയാർ (സമസ്‌ത), ടി.പി അബ്‌ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ശരീഫ് മേലേതിൽ (കെ.എൻ.എം), പ്രൊഫ. എ.കെ അബ്‌ദുൾ മജീദ് (സമസ്‌ത എ.പി വിഭാഗം), സി.പി ഉമർസുല്ലമി, ഡോ. ഇ.കെ മുഹമ്മദ് കുട്ടി (കെ.എൻ.എം മർകസുദ്ദഅവ), എം.കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), പി.എൻ അബ്‌ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്‌റഫ് (വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി, ഡോ. അഹമ്മദ് കബീർ ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ഡോ. ഫസൽ ഗഫൂർ, സലാഹുദ്ദീൻ ഒ.സി (എം.ഇ.എസ്), എഞ്ചിനീയർ പി. മുഹമ്മദ് കോയ (എം.എസ്.എസ്), അബുൽ ഹൈർ മൗലവി (തബ്‌ലീഗ് ജമാഅത്ത്) എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നും ഇത് രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്‌കാരം' എന്ന ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമായി മാത്രമേ ഈ നീക്കത്തെ കാണാനാകൂവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാൽ ഹിന്ദു - മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ യുസിസിയിലൂടെ ഇടതുപക്ഷം ശ്രമിക്കുകയാണെന്നാണ് വിഷയത്തിൽ കോൺഗ്രസ് പ്രതികരണം.

also read : 'ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട' ; അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.