ETV Bharat / state

Mushavara Members Will Meet Sadiq Ali Thangal പിഎംഎ സലാമിന്‍റെ പരാമര്‍ശം; സാദിഖലി തങ്ങളെ പ്രതിഷേധം അറിയിക്കാന്‍ സമസ്‌ത - സമസ്‌ത

PMA Salam Statement: പിഎംഎ സലാമിന്‍റെ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിക്കാന്‍ മുശാവറ അംഗങ്ങള്‍ (പരമോന്നത പണ്ഡിത സഭ) സാദിഖലി തങ്ങളെ നേരില്‍ കാണും. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് സലാം വിവാദ പരാമര്‍ശം നടത്തിയത്. മുശാവറയില്‍ നിന്നുള്ള 4 പേരാണ് സാദിഖലി തങ്ങളെ കാണുക.

Samastha new  Mushavara Members Will Meet Sadiq Ali Thangal  Sadiq Ali Thangal  PMA Salam Statement  മുസ്‌ലിം ലീഗ്  മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം  Muslim League General Secretary PMA Salam  Muslim League General Secretary  PMA Salam  സമസ്‌ത  മുസ്‌ലിം ലീഗ്
Mushavara Members Will Meet Sadiq Ali Thangal
author img

By ETV Bharat Kerala Team

Published : Oct 11, 2023, 9:54 AM IST

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ (Muslim League General Secretary PMA Salam) വിവാദ പരാമർശങ്ങളിൽ അതൃപ്‌തിയുമായി സമസ്‌ത. സലാമിന്‍റെ പരാമര്‍ശങ്ങളില്‍ സാദിഖലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് സമസ്‌ത. പരമോന്നത പണ്ഡിത സഭയായ മുശാവറ 4 പേരെ ഇതിനായി ചുമതലപ്പെടുത്തി (PMA Salam Controversy Statement).

സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പിഎംഎ സലാം നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇന്നലെ (ഒക്‌ടോബര്‍ 10) കോഴിക്കോട് മുശാവറ യോഗം (പരമോന്നത പണ്ഡിത സഭ) ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തിന് ശേഷം നേതാക്കൾ ലീഗുമായുള്ള തർക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ടായില്ല (Samastha President Jifri Muthukoya Thangal).

പിഎംഎ സലാം അടക്കമുള്ളവരുടെ പരാർമശത്തിലെ പ്രതിഷേധം ലീഗിനെ അറിയിക്കാൻ 4 മുശാവറ അംഗങ്ങൾ പാണക്കാട് തങ്ങളെയും ലീഗ് നേതാക്കളെയും കാണുമെന്ന വിവരം പിന്നീടാണ് പുറത്ത് വന്നത്. മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ എല്ലാമായെന്ന് ചിന്തിക്കുന്നവർക്ക് തട്ടം വിവാദത്തിൽ എന്ത് പറയാനുണ്ടെന്ന സലാമിന്‍റെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. വിവാദമായ പ്രസ്‌താവനയ്ക്ക് പിന്നാലെ സമസ്‌തയ്ക്ക് എതിരല്ല മുസ്‌ലിം ലീഗ് എന്ന വിശദീകരണവുമായി രംഗത്തെത്തിയ സലാം വീണ്ടും കടുത്ത പരാമ‍‍ർശങ്ങൾ നടത്തി.

സമസ്‌തയിലെ സിപിഎം ചായ്‌വ് പ്രകടിപ്പിക്കുന്നവർക്കെതിരെയായിരുന്നു പുതിയ പ്രസ്‌താവന. സമസ്‌ത അധ്യക്ഷൻ ജിഫ്രി തങ്ങളെ മറയാക്കി ചില സഖാക്കൾ ലീഗിനെതിരെ പ്രവർത്തിക്കുന്നുവെന്നും ഇവരെ അതേ രീതിയിൽ നേരിടാൻ മുസ്‌ലിം ലീഗിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. തട്ടം വിവാദത്തിൽ കുരുങ്ങി കിടക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുകയാണ്. അതിനു ചിലർക്ക് 'നക്കാപിച്ച' കിട്ടി കാണും. ജിഫ്രി തങ്ങൾ മുസ്‌ലിം ലീഗിനെതിരെ നിലപാട് എടുക്കുന്ന ആളല്ലെന്നും സമസ്‌ത അടക്കം ഒരു സംഘടനകൾക്കും ലീഗ് എതിരല്ലെന്നും ഇതിനൊപ്പം സലാം വ്യക്തമാക്കി.

സമസ്‌തയും ലീഗുമായി പ്രശ്‌നമില്ലെന്നാണ് എംകെ മുനീറിൻ്റെ പ്രതികരണം. സാദിഖലി തങ്ങൾ പറഞ്ഞതാണ് പാർട്ടി നിലപാട്. മുസ്‌ലിം ലീഗിന്‍റെ അന്തിമ വാക്ക് സാദിഖലി തങ്ങളാണ്. സമസ്‌ത ലീഗ് ബന്ധത്തിൽ ഒരിക്കലും വിള്ളലുണ്ടാകില്ല. തനിക്ക് എന്തെങ്കിലും അഭിപ്രായം പറയണമെങ്കിലും സാദിഖലി തങ്ങളുടെ ആശിർവാദം വേണമെന്നാണ് എംകെ മുനീറിൻ്റെ പക്ഷം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.