ETV Bharat / state

ചുമര്‍ചിത്രങ്ങളുടെ സൗന്ദര്യവുമായി ചിത്രപ്രദര്‍ശനം

ക്ഷേത്രത്തിന്‍റെ മതിൽക്കെട്ടിൽ ഒതുങ്ങിനിന്നിരുന്ന മ്യൂറൽ പെയിന്‍റിങ്ങിനെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മലബാർ പാലസിലെ കൈരളി ഷോറൂമിലാണ് പ്രദർശനം നടക്കുന്നത്.

മ്യൂറൽ
author img

By

Published : Nov 10, 2019, 5:11 PM IST

Updated : Nov 10, 2019, 7:18 PM IST

കോഴിക്കോട്: വൈവിധ്യം നിറഞ്ഞ ചുമര്‍ചിത്ര പ്രദർശനവുമായി ചിത്രകാരി സനം ഫിറോസ്. ക്ഷേത്ര ചുമരുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മ്യൂറല്‍ പെയിന്‍റിങ്ങിനെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം. സംസ്ഥാന കരകൗശല കോർപ്പറേഷന്‍റെ കോഴിക്കോട് മലബാർ പാലസിലെ കൈരളി ഷോറൂമിലാണ് പ്രദർശനം നടക്കുന്നത്. മുള, ചിരട്ട ,മൺപാത്രങ്ങൾ എന്നിവയിൽ പെയിന്‍റിങ് ചെയ്‌ത ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വസ്‌ത്രങ്ങളിലും മ്യൂറൽ പെയിന്‍റിങ് ചെയ്‌തുകൊടുക്കുന്നുണ്ട്.

ചുമര്‍ചിത്രങ്ങളുടെ സൗന്ദര്യവുമായി ചിത്രപ്രദര്‍ശനം

പത്തുവർഷത്തോളമായി സനം ഫിറോസ് മ്യൂറൽ പെയിന്‍റിങ് ചെയ്യുന്നു. മ്യൂറല്‍ പെയിന്‍റിങ്ങുകൾക്ക് വില കൂടുതലാണെന്നത് കൊണ്ട് തന്നെ ഇവ വാങ്ങാൻ സാധാരണക്കാർക്ക് കഴിയാറില്ല. അതിനാല്‍ അവർക്ക് കൂടി വാങ്ങാൻ കഴിയുന്ന രീതിയിലുള്ള ഉൽപ്പന്നങ്ങൾ മേളയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് അനുസരിച്ച് വിലക്കുറവില്‍ മ്യൂറൽ പെയിന്‍റിങ്ങുകള്‍ ചെയ്‌ത് കൊടുക്കാറുണ്ടെന്നും സനം പറയുന്നു. മൺപാത്രങ്ങളിലും മുളയിലും ചെയ്യുന്ന മ്യൂറൽ പെയിന്‍റിങ്ങുകൾക്ക് ആവശ്യക്കാരേറെയാണ്. കരകൗശല മേഖലയിലെ ആളുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പന നടത്തുന്നതിനായി എല്ലാ മാസവും കൈരളി ഷോറൂമിൽ ഇത്തരം പ്രദർശനങ്ങൾ നടത്താറുണ്ടെന്ന് മാനേജർ സി.കെ.ഗിരീശൻ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി ഏഴ് മണി വരെയാണ് മേള. ഈ മാസം മുപ്പതിന് ചിത്രപ്രദര്‍ശനം സമാപിക്കും.

Intro:മ്യൂറൽ പെയിൻറിംഗ് പ്രദർശനവുമായി സനം ഫിറോസ് . സംസ്ഥാന കരകൗശല കോർപ്പറേഷൻ്റെ കോഴിക്കോട് മലബാർ പാലസിലെ കൈരളി ഷോറൂമിലാണ് പ്രദർശനം നടക്കുന്നത്.

Body:ക്ഷേത്ര ചുമരുകൾ മാത്രം ഒതുങ്ങി നിന്ന ഒരു കലയായിരുന്നു മ്യൂറൽ പെയിൻറിംഗ്.ഇത് സാധാരണക്കാരിൽഎത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മുള, ചിരട്ട ,മൺപാത്രങ്ങൾ എന്നിവയിൽ പെയിൻറിങ് ചെയ്ത ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വസ്ത്രങ്ങളിലും മ്യൂറൽ പെയിൻറിംഗ് ചെയ്തുകൊടുക്കുന്നുണ്ട്. പത്തുവർഷമായി സനം ഫിറോസ് മ്യൂറൽ പെയിൻറിങ് ചെയ്യാൻ തുടങ്ങിയിട്ട്. മ്യൂറലിനോട് താല്പര്യം കാരണം ആളുകൾ വരാറുണ്ട്. എന്നാൽ ഇത്തരം പെയിൻറിങ് വർക്കുകൾക്ക് വില കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് വാങ്ങാൻ ബുദ്ധിമുട്ടാണ്. എന്നാൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ മേളയിൽ ഉണ്ടെന്നും അല്ലാതെ ആവശ്യക്കാർക്ക് അനുസരിച്ച് വിലകുറവിലും മ്യൂറൽ പെയിൻറിംഗ് ചെയ്തു കൊടുക്കാറുണ്ടെന്നും സനം ഫിറോസ് പറഞ്ഞു.

byte

സനം ഫിറോസ്

ഇതിൻ്റെ കളറും ചിത്ര പണിയും ആണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. മൺ പാത്രത്തിലും മുളയിലും മ്യൂറൽ ചെയ്യുന്നതാണ് ആളുകൾക്ക് താൽപര്യം . കരകൗശല മേഖലയിലെ ആളുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസത്തിലും കൈരളി ഷോറൂമിൽ ഇത്തരം പ്രദർശനം നടത്താറുണ്ടെന്ന് കൈരളി മാനേജർ സി .കെ ഗിരീശൻ പറഞ്ഞു..

byte

സി കെ ഗിരീശൻ

ക്ഷേത്രത്തിൻറെ മതിൽക്കെട്ടിൽ ഒതുങ്ങിനിന്ന മ്യൂറൽ പെയിൻറിംഗ് ജനകീയമാക്കാൻ എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് മാനേജർ പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് മേള. 30ന് സമാപിക്കും.

Conclusion:.
Last Updated : Nov 10, 2019, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.