ETV Bharat / state

കെ.കെ രമയ്‌ക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല; സി.പി.എം അക്രമം ടി.പിയെ കൊന്നതിനേക്കാൾ നീചം: മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : Jul 15, 2022, 2:07 PM IST

കെ.കെ രമയ്‌ക്കെതിരെ നിയമസഭയിൽ എം.എം മണി നടത്തിയ വിവാദ പ്രസ്‌താവനയിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

Mullappally Ramachandran on MM Mani statement about KK Rema  കെ കെ രമയ്‌ക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല  സിപിഎം അക്രമം ടി പിയെ കൊന്നതിനേക്കാൾ നീചം  കെ കെ രമ എം എം മണി വിവാദം മുല്ലപ്പള്ളി രാമചന്ദ്രൻ  സിപിഎമ്മിനെതിരെ മുല്ലപ്പള്ളി  എം എം മണി വിധവ വിവാദം
കെ.കെ രമയ്‌ക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല; സി.പി.എം അക്രമം ടി.പിയെ കൊന്നതിനേക്കാൾ നീചം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കാട്: കെ.കെ രമയ്‌ക്കെതിരായ വാക്കാലുള്ള ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രമയെ സി.പി.എം വളഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.പിയെ കൊന്നതിനേക്കാൾ നീചമാണ് ഇപ്പോഴത്തെ സി.പി.എം അക്രമം. നീചവും രാഷ്‌ട്രീയ മര്യാദകൾക്ക് ചേരാത്തതുമാണ് സി.പി.എം നേതാക്കളുടെ പ്രസ്‌താവനയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ടി.പി കേസിൽ സി.പി.എമ്മിന്‍റെ പങ്ക് വ്യക്തമാണ്. കുഞ്ഞനന്ദനും കെ.സി രാമചന്ദ്രനും ആരാണ്. പൊലീസിനെ കൊണ്ട് രാഷ്‌ട്രീയ കൊല അവസാനിപ്പിക്കാനാവില്ല. സി.പി.എമ്മിനേ അതിന് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

രക്തസാക്ഷികളെ അപമാനിക്കുന്നത് ശരിയല്ല. ആര് ചെയ്‌താലും അംഗീകരിക്കാനാവില്ല. ടി.പി കേസിൽ വൻ പ്രാവുകൾ പിടിക്കപ്പെട്ടിരുന്നെങ്കിൽ രാഷ്‌ട്രീയ കൊലപാതകം ആവർത്തിക്കുമായിരുന്നില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

ALSO READ: കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം: പിണറായിയെ രൂക്ഷമായി ആക്ഷേപിച്ച് കെ.സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.