കോഴിക്കോട് : ഇന്ന് (23-07-2022) ആരംഭിച്ച നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നിവര്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായുളള കടുത്ത അഭിപ്രായവ്യത്യാസമാണ് വിട്ടുനില്‍ക്കലിന് കാരണമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുത്തന്‍ ഉണര്‍വേകാന്‍ കെ.പി.സി.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വലിയ മുന്നേറ്റം പ്രതീക്ഷിച്ചുള്ള ചിന്തൻ ശിബിരത്തിന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനാണ് പതാക ഉയര്‍ത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സംഘടനാനവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ രണ്ട് ദിവസം വിശദമായ ചർച്ചയും നടക്കും.
പുതിയ നേതൃത്വം, പുത്തൻ ആവേശം, പുതിയ ചിന്ത തുടങ്ങിയ ആശയങ്ങൾ മുന്‍നിര്‍ത്തിയാണ് ചിന്തന്‍ ശിബിരം. എന്നാല്‍ പല നേതാക്കൾക്കും കെ സുധാകരന്‍ - വി.ഡി സതീശന്‍ നേതൃത്വത്തിന്‍റെ പല നിലപാടുകളിലും വിയോജിപ്പും അതൃപ്തിയുമുണ്ട്.