ETV Bharat / state

മുഖ്യമന്ത്രി ചതിച്ചുവെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

author img

By

Published : Mar 13, 2021, 4:02 PM IST

കുറ്റം ഏറ്റെടുക്കാൻ തന്നെ നിർബന്ധിച്ചതായും കേരളത്തിൽ ഇത് സാധാരണ സംഭവമാണെന്ന മട്ടിലാണ് പൊലീസുകാർ പെരുമാറിയതെന്നും വാളയാർ പെൺകുട്ടികളുടെ അച്ഛൻ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചു വാളയാർ പുതിയ വാർത്ത  മുഖ്യമന്ത്രി ചതിച്ചു വാളയാർ പെൺകുട്ടികളുടെ അമ്മ വാർത്ത  വാളയാർ പെൺകുട്ടികളുടെ അമ്മ പുതിയ വാർത്ത  വാളയാർ പെൺകുട്ടികൾ സമരം വാർത്ത  നീതി യാത്ര വാളയാർ പെൺകുട്ടികൾ കോഴിക്കോട് വാർത്ത  kozhikode walayar minors' rape case news  mother of walayar minors' rape news  walayar rape murder case news
വാളയാർ പെൺകുട്ടികളുടെ അമ്മ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് മുന്നോട്ടുപോയ തങ്ങളെ മുഖ്യമന്ത്രി ചതിച്ചെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മരിച്ച പെൺകുട്ടികളുടെ കൊലപാതകികളെ സഹായിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ അമ്മയും അച്ഛനും നടത്തുന്ന നീതി യാത്രയുടെ ഭാഗമായി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കുറ്റം ഏറ്റെടുക്കാൻ തന്‍റെ മേൽ സമ്മർദം ചെലുത്തിയതായി അച്ഛൻ പറഞ്ഞു. കേരളത്തിൽ സാധാരണ സംഭവമാണെന്ന മട്ടിലാണ് പൊലീസുകാരൻ സോജൻ നിർബന്ധിച്ചത്. ഡിവൈഎസ്പി സോജൻ, എസ്‌ഐ ചാക്കോ എന്നിവർക്കെതിരെ അടിയന്തരമായി നടപടി എടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ നീലകണ്ഠൻ, ദലിത് സാമൂഹ്യ പ്രവർത്തക സലീന പ്രക്കാനം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.