കോഴിക്കോട്: ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ മൊകേരി സ്വദേശി മരിച്ചു. മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ യൂസുഫിന്റെ മകന് ആഷിര്‍ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത് കുബാറയില്‍ ബുധനാഴച രാവിലെ പത്തരയോടെയായിരുന്നു അപകടം.
സമാഈലില്‍ ഫുഡ് സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ നഗരസഭയുടെ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആഷിര്‍ സംഭവ സഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഒമാന്‍ സ്വദേശിക്കും മറ്റൊരാള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നഫീസയാണ് മാതാവ്. ഭാര്യയും കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.