ETV Bharat / state

മോഡൽ ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെ അറസ്റ്റ് ചെയ്തു - ഷഹാനയുടെ മരണം ഭർത്താവിനെതിരെ കേസ്

കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്

പരസ്യ മോഡൽ ഷഹാനയുടെ മരണം  model death update  model sahana found dead in kozhikode  ഷഹാനയുടെ മരണം ഭർത്താവിനെതിരെ കേസ്  kerala crime news latest
ഷഹാന
author img

By

Published : May 13, 2022, 8:44 PM IST

കോഴിക്കോട്: പരസ്യ മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ, ശാരീരിക മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌ത്. മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.

യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എ.സി.പി കെ. സുദർശൻ വ്യക്തമാക്കി. രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ രാത്രി (മെയ് 12 2022) പതിനൊന്നരയോടെയാണ് സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ വീട്ടിലെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷഹാന കെട്ടിതൂങ്ങി മരിച്ചതായാണ് സജാദിന്‍റെ മൊഴി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.