കോഴിക്കോട്: അസാധാരണ കാലത്തെ ദിനാചരണങ്ങളും വ്യത്യസ്‌തമാവുകയാണ്. പുസ്‌തകങ്ങൾ തേടിപ്പോകാൻ പറ്റാത്ത കുട്ടികൾക്ക് വീടുകളിൽ വായന സൗകര്യം ഒരുക്കുകയാണ് ഈ വായനദിനം. പനങ്ങാട് നോർത്ത് എ.യു.പി സ്‌കൂൾ അധ്യാപകരാണ് സഞ്ചരിക്കുന്ന ലൈബ്രറിയുമായി രംഗത്തിറങ്ങിയത്.
സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങളാണ് വീടുകളിലേക്ക് എത്തിക്കുന്നത്. ഒന്ന് മുതൽ ഏഴ് വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ എത്തിക്കാനാണ് അധ്യാപകരുടെ ശ്രമം. സ്‌കൂൾ മാനേജർ പി കെ ചന്ദ്രമതിയാണ് സഞ്ചരിക്കുന്ന ലൈബ്രറി ഫ്ലാഗ് ഓഫ് ചെയ്‌തത്.
അഞ്ചാം ക്ലാസിലെ വേദ ലക്ഷമിയ്ക്ക് പുസ്‌തകം കൈമാറി മലയാളം അധ്യാപിക രജനി യാത്രക്ക് തുടക്കമിട്ടു. ഗ്രന്ഥശാലാ സംഘത്തിന്‍റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനം വായന ദിനമായി ആചരിക്കുന്ന മലയാളത്തിന് ഏറെ പ്രചോദനമാവുകയാണ് ഈ സഞ്ചരിക്കുന്ന ലൈബ്രറി.
ALSO READ: 21 വാര്‍ഡുകളിലായി 30 വായനശാലകള്‍ ; ഇട്ടിവ എന്ന ലൈബ്രറി ഗ്രാമം