കോഴിക്കോട്: വെള്ളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെള്ളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പുറത്തു കടന്നതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെള്ളയിൽ പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടി ഇന്നലെ രാത്രി വീടെത്തിയതായി രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സി.ഡബ്യു.സിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്.
Also Read: 'ഹോട്ടലിലെത്തിച്ചത് അഞ്ജലി, അവരുടേത് വെറും ആരോപണങ്ങള്‍'; വെളിപ്പെടുത്തലുമായി പരാതിക്കാരി
ഇതിൽ രണ്ടുപേരെ കർണാടകത്തിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കുട്ടികളെ വീട്ടുകാർക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു.