കോഴിക്കോട്: താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ പതിനഞ്ചുകാരി സുഹൃത്തിൻ്റെ കൈ ഞരമ്പ് മുറിച്ച ശേഷം സ്വയം മുറിവേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളാണ് ഇരുവരും. ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് പെൺകുട്ടി താമരശ്ശേരിയിൽ എത്തി കാമുകനെ മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.