ETV Bharat / state

'ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടും'; അജ്ഞാത ശബ്‌ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് എ.കെ ശശീന്ദ്രന്‍

author img

By

Published : Sep 28, 2021, 4:20 PM IST

Updated : Sep 28, 2021, 5:33 PM IST

രാവിലെ എട്ടരയ്‌ക്കാണ് മന്ത്രി കോഴിക്കോട് പോലൂരിലെ വീട്ടിലെത്തിയത്.

kozhikode  ദേശീയ ദുരന്തനിവാരണ സേന  National Disaster Response Force  അജ്ഞാത ശബ്‌ദം  എ.കെ ശശീന്ദ്രന്‍  unknown noise  noise heard house in kozhikode
'ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടും'; അജ്ഞാത ശബ്‌ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. രാവിലെ എട്ടരോടെയാണ് മന്ത്രിയെത്തിയത്.

പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍.

ശബ്‌ദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുമെന്ന് എ.കെ ശശീന്ദ്രന്‍ ഉറുപ്പുനല്‍കി. ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ അയല്‍വീടിനെയാണ് രണ്ട് ദിവസമായി കുടുംബാംഗങ്ങള്‍ ആശ്രയിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പാണ് വീട്ടിനുള്ളില്‍ നിന്ന മുഴക്കത്തോടെയുള്ള ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.

ആദ്യം രാത്രിയില്‍ മാത്രമായിരുന്നെങ്കിലും ഇപ്പോള്‍ പതിനഞ്ച് മിനിറ്റ് കുടൂമ്പോള്‍ മുഴക്കം കേള്‍ക്കുന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. വീട് പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുടുംബം.

ALSO READ: #ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്

Last Updated : Sep 28, 2021, 5:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.