ETV Bharat / state

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ പ്രഗത്ഭര്‍ ബിജെപിയിലെത്തുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു

മെട്രോമാന്‍ ഇ ശ്രീധരന്‍  metro man e sreedharan  k surendran bjp  സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍  ശോഭാ സുരേന്ദ്രൻ  സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍  ഇ ശ്രീധരന്‍ ബിജെപിയിലേക്ക്
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്
author img

By

Published : Feb 18, 2021, 12:28 PM IST

Updated : Feb 18, 2021, 1:45 PM IST

കോഴിക്കോട്: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. വരും ദിവസങ്ങളിൽ പ്രഗത്ഭരായ കൂടുതല്‍ വ്യക്തികൾ പാര്‍ട്ടിയിലെത്തും. ശോഭാ സുരേന്ദ്രൻ പാർട്ടിയിലിപ്പോൾ സജീവമാണ്. അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ തനിക്കറിവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക്

ന്യൂനപക്ഷ വർഗീയത കൂടുതൽ അപകടകരമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കാപട്യമാണ്. ശബരിമലയിലെ ഹിന്ദുക്കളെ വേട്ടയാടിയ നടപടി ശരിയായില്ലെന്ന് പറയാൻ വിജയരാഘവൻ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിഡ്ഢികളുടെ സ്വർഗത്തിലാണ് വിജയരാഘവൻ വസിക്കുന്നത്. കാതലായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പെട്രോൾ ഡീസൽ വില വർധനവിൽ കേരളത്തിന്‍റെ നികുതി കുറയ്ക്കുന്ന കാര്യം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Last Updated : Feb 18, 2021, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.