ETV Bharat / state

റോഡ് നിർമാണം പൂർത്തിയായില്ല; വാഹനം തടഞ്ഞ് പ്രതിഷേധം - blocking construction vehicle

റോഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് നിർത്തി വ്യാപാരികളുടെ സമരം

kozhikode  kozhikode district news  കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് പ്രതിഷേധം  കോഴിക്കോട്  റോഡ് നിർമ്മാണം പൂർത്തിയായില്ല  വ്യാപാരികളുടെ പ്രതിഷേധം  merchants protest  blocking construction vehicle  കോഴിക്കോട് ജില്ലാ വാർത്തകൾ
റോഡ് നിർമാണം പൂർത്തിയായില്ല; കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് പ്രതിഷേധം
author img

By

Published : Mar 6, 2021, 12:14 PM IST

കോഴിക്കോട്: അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധം. വ്യാപാരികളുടെ നേതൃത്വത്തില്‍ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞു. ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സമരക്കാർ വാഹനം തടഞ്ഞ് വച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി മൂലം വ്യാപാരം ഗണ്യമായി കുറഞ്ഞ ഈ സമയത്ത് റോഡ് നിർമാണം പൂര്‍ത്തിയാക്കാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഒരാഴ്ചയായി ടൗണിൽ പൊടിശല്യം നിയന്ത്രിക്കുന്നതിനായി വെള്ളം തളിക്കുന്നില്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.