ETV Bharat / state

മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന്‌ യുവതി - chevayoor

നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികൾ യുവതിക്ക് നൽകി

യുവതിയ്ക്ക് നേരെ പീഡനം  പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന്‌ യുവതി  ചേവായൂർ  നിർത്തിയിട്ട ബസിൽ പീഡനം  മാനസികാസ്വാസ്ഥ്യമുള്ള യുവതി  mentally-challenged-woman-raped  chevayoor  woman-raped-in-bus-at-chevayoor
മാനസികാസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് നേരെ പീഡനം; പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന്‌ യുവതി
author img

By

Published : Jul 7, 2021, 12:58 PM IST

കോഴിക്കോട്: ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ നടന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മൊഴി. മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യേഷ് എന്ന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമായിരിക്കുകയാണ്.

പീഡിപ്പിച്ചത്‌ നിർത്തിയിട്ട ബസിൽ വച്ച്‌

റോഡരികിൽ നിൽക്കുമ്പോഴാണ് രണ്ട് പേർ ചേർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിയത്. എന്നാൽ കൊണ്ടുപോയത് മുണ്ടിക്കൽ താഴത്തേക്കാണ്. ലോക്ക്‌ ഡൗണിനെത്തുടർന്ന് നിർത്തിയിട്ട ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.

ഗോപിഷും ഇന്ത്യേഷും ചേർന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. വൈകിട്ട് നാല് മണിക്ക് ബസിൽ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ വിട്ടത്.

യുവതിക്ക്‌ പണം നൽകി

നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികൾ യുവതിക്ക് നൽകി. വീട്ടിലെത്തി പണം കണ്ട അമ്മ, ഇത് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് മകൾ എല്ലാം പറഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

read more:കുന്ദമംഗലത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് നിര്‍ത്തിയിട്ട ബസില്‍ പീഡനം : പ്രതികള്‍ കസ്റ്റഡിയില്‍

മാനസിക അസ്വാസ്ഥ്യമുള്ള യുവതി പകൽ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ടായിരുന്നെങ്കിലും വൈകാതെ തന്നെ വീട്ടിൽ എത്താറുണ്ടെന്നാണ്‌ അമ്മ പൊലീസിനോട് പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.