ETV Bharat / state

കോഴിക്കോട് പുള്ളിമാന്‍ ട്രെയിൻ തട്ടി ചത്തനിലയിൽ

author img

By

Published : Apr 21, 2023, 8:08 PM IST

രണ്ടുദിവസം മുന്‍പ് കോഴിക്കോട് മേലൂരില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന മാനാണ് ട്രെയിന്‍ ഇടിച്ചതിനെ തുടര്‍ന്ന് ചത്തതെന്നാണ് സംശയം

Melur kozhikode deer found dead  Melur kozhikode deer found dead near railway track  കോഴിക്കോട് പുള്ളിമാന്‍ ട്രെയിൻ തട്ടി ചത്തനിലയിൽ  പുള്ളിമാന്‍ ട്രെയിൻ തട്ടി ചത്തനിലയിൽ  കോഴിക്കോട്
കോഴിക്കോട്

കോഴിക്കോട്: മേലൂർ ആന്തട്ട ക്ഷേത്രത്തിന് സമീപം പുള്ളിമാനെ ട്രെയിൻ തട്ടി ചത്തനിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് റെയിൽ പാളത്തിനരികിൽ പുള്ളിമാൻ്റെ ജഡം കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്, പെരുവണ്ണാമുഴിയിൽ നിന്നും ഫോറസ്റ്റ് ജീവനക്കാരൻ സ്ഥലത്തെത്തി.

കണയങ്കോട് പാലത്തിന് സമീപം രണ്ട് ദിവസം മുന്‍പ് പുള്ളിമാനെ കണ്ടെന്ന് നാട്ടുകാർ വിളിച്ചറിയിച്ചതായി പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. വനംവകുപ്പ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഗര പ്രദേശത്തേക്ക് പുള്ളിമാൻ എത്തുന്നത് അപൂർവമാണ്. അതേസമയം, പെരുവണ്ണാമുഴി തൊട്ട് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മ്ലാവുകളാണ് കൂടുതലായി വരാറുള്ളത്.

കുറ്റ്യാടി തൊട്ട് ആറളം മേഖലയിലാണ് പുള്ളിമാനെ കൂടുതലായും കാണാറുള്ളത്. ആരെങ്കിലും വളർത്തി വിട്ടയച്ചതാണോ എന്നാണ് സംശയം. ഇങ്ങനെയാണെങ്കിലും അന്വേഷണം നടക്കും. പുള്ളിമാനെ വളർത്തുന്നത് നിയമപരമായി ശിക്ഷാർഹമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.