ETV Bharat / state

ഉപയോഗശൂന്യമായി ഗ്രാസിം ഭൂമി; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് - ഗ്രാസിം ഭൂമി

മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ നല്ലൊരുഭാഗം വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്നിട്ടും പ്രയോജനപ്പെടുത്താൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ഗ്രാസിം ഭൂമിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
author img

By

Published : Oct 29, 2019, 6:51 PM IST

Updated : Oct 29, 2019, 7:16 PM IST

കോഴിക്കോട്: മാവൂരിൽ വ്യവസായിക വ്യാപാര വളർച്ചക്ക് വിഘാതം സൃഷ്ടിക്കുംവിധം ഉപയോഗശൂന്യമായി കിടക്കുന്ന ഗ്രാസിം ഭൂമി തിരിച്ചെടുക്കുന്നതിന് നടപടിയാവശ്യപ്പെട് നാട്ടുകാർ രംഗത്ത്. ഏക്കറുകണക്കിന് ഭൂമിയാണ് കാടുമൂടികിടക്കുന്നത്. വീടുകളും കൃഷിത്തോപ്പും ആരാധനാലയങ്ങളുമടക്കം ബിർള മാനേജ്മെന്‍റിന് പതിച്ച് നല്‍കിയ ഭൂമിയാണ് 20 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്നത്. ഫാക്ടറി അടയ്ക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തശേഷം കാട് മൂടി വന്യമൃഗങ്ങളുടെ വാസകേന്ദ്രമായി തീര്‍ന്നിരിക്കുകയാണ് 320 ഏക്കറിലധികം വരുന്ന ഭൂമി. ക്വാര്‍ട്ടേഴ്‌സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല. മാവൂർ ഗ്രാമപഞ്ചായത്തിന്റെ നല്ലൊരുഭാഗം ഇത്തരത്തിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായിനിന്നിട്ടും പ്രയോജനപ്പെടുത്താൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.സേവ് മാവൂർ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചാണ് നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

ഉപയോഗശൂന്യമായി ഗ്രാസിം ഭൂമി; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

ഭൂമി ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബിർളക്ക് വ്യാവസായിക ആവശ്യത്തിന് പതിച്ചു നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിനെയും അനുവദിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്താത്തത് മാവൂർ ടൗണിന്‍റെ വളർച്ചക്കും വികാസത്തിനും വിഘാതമാകുകയാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തി സ്വകാര്യ, സർക്കാർ മേഖലയിൽ സംരംഭങ്ങൾ തുടങ്ങുകയാ അല്ലാത്തപക്ഷം ഭൂമി ജനവാസ മേഖലയാക്കാൻ നടപടിയെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. പോസ്റ്ററുകൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സേവ് മാവൂര്‍ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.

Intro:ഗ്രാസിം ഭൂമി വെറുതെയിടാൻ അനുവദിക്കില്ല;
നാട്ടുകാർ സംഘടിക്കുന്നുBody:

ഗ്രാസിം ഭൂമി വെറുതെയിടാൻ അനുവദിക്കില്ല;
നാട്ടുകാർ സംഘടിക്കുന്നു
കോഴിക്കോട് മാവൂർ വ്യവസായിക വ്യാപാര വളർച്ചക്കും വിഘാതം സൃഷ്ടിക്കുംവിധം ഉപയോഗശൂന്യമായികിടക്കുന്ന ഗ്രാസിം ഭൂമി തിരിച്ചെടുക്കുന്നതിന് നടപടിയാവശ്യപ്പെട് നാട്ടുകാർ രംഗത്ത്. ഏക്കർക്കണക്കിന് ഭൂമി കാടുമൂടി, കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമായി തുടരാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാർ പ്രചാരണ രംഗത്തിറങ്ങി. റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ സേവ് മാവൂർ എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. വീടുകളും കൃഷിത്തോപ്പും ആരാധനാലയങ്ങളുമടക്കം കൈയൊഴിയുകയോ പറിച്ചുനടുകയോ ചെയ്ത് ബിർള മാനേജ്മെന്റിന് പതിച്ചു നൽകിയ 320 ഏക്കറിലധികം ഭൂമി 20 വർഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചത്. ഫാക്ടറി അടയ്ക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തശേഷം കാടും മുടിയും വന്യമൃഗങ്ങളുടെ വാസകേന്ദ്രമായും ശേഷിക്കുകയാണ് ഈ ഭൂമി. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിൽക്കുന്ന ഭാഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാവൂർ ഗ്രാമപഞ്ചായത്തിന്റെ നല്ലൊരുഭാഗം ഇത്തരത്തിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായിനിന്നിട്ടും പ്രയോജനപ്പെടുത്താൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഭൂമി ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിർളക്ക് വ്യാവസായിക ആവശ്യത്തിന് പതിച്ചു നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ സർക്കാറിനെയും അനുവദിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്താത്തത് മാവൂർ ടൗണിന്റെ വളർച്ചക്കും വികാസത്തിനും വിഘാതമാകുകയാണ്. കൂടാതെ, നാട്ടുകാരുടെ സ്വൈര ജീവിതത്തിന് തടസ്സമാകുന്നു. മാവൂർ ടൗണിന്റെ മുഖ്യഭാഗം വർഷങ്ങളായി കാടുമൂടി കിടക്കുന്നത് കാരണം ജനസാന്ദ്രതയിലും പിന്നാക്കം നിൽക്കുന്നു. വ്യാപാര മേഖലയെയും ദോഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ഈ ഭൂമി ഉപയോഗപ്പെടുത്തി സ്വകാര്യ, സർക്കാർ മേഖലയിൽ സംരംഭങ്ങൾ തുടങ്ങുകയാ അല്ലാത്തപക്ഷം ഭൂമി ജന വാസമേഖലയാക്കാൻ നടപടിയെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ജാതിമതഭേദമന്യേ മുഴുവനാളുകളെയും പങ്കെടുപ്പിച്ച് വൻ മുന്നേറ്റമാണ് സംഘടന ലക്ഷ്യമിടുന്നത്. പോസ്റ്ററുകൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.

Conclusion:കെ.എസ് രാമമൂർത്തി: സേവ് മാവൂർ: സംരക്ഷണ സമിതി: ഇടിവി ഭാരതി കോഴിക്കോട്
Last Updated : Oct 29, 2019, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.