കോഴിക്കോട്: മാവൂരിലെ തെങ്ങിലക്കടവ്, കൽപ്പള്ളി പാലങ്ങൾ അപകടാവസ്ഥയില്‍. പാലങ്ങളുടെ പാർശ്വഭിത്തി തകർന്ന നിലയിലാണ്. നിരവധി വിള്ളലുകളുമുണ്ട്. അപകടഭീഷണി ഉയർത്തുന്ന ഇരുപാലങ്ങളും പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ ആവശ്യവുമുന്നയിച്ചെങ്കിലും അധികൃതര്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
57 വർഷം പഴക്കമുള്ളവയാണ് ഇരുപാലങ്ങളും. എന്നാല്‍ ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഇരുപാലങ്ങളും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.