ETV Bharat / state

മാവൂർ ഗ്രാമപഞ്ചായത്തിനെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

author img

By

Published : Jun 5, 2020, 1:41 PM IST

വ്യാഴാഴ്ച ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്ത് പരിധിയിലുള്ള നിരവധി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ്.

കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിനെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു മാവൂർ ഗ്രാമപഞ്ചായത്ത് ജില്ല കലക്ടർ Mavoor Mavoor Grama Panchayat Containment Zone
മാവൂർ ഗ്രാമപഞ്ചായത്തിനെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു

കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിനെ കണ്ടയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്ത് പരിധിയിലുള്ള നിരവധി ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ആളുകൾ അടിയന്തിര വൈദ്യസഹായത്തിനോ അവശ്യ വസ്തുക്കൾ വാങ്ങുവാനോ അല്ലാതെ വീടിനു പുറത്തിറങ്ങുന്നതും പുറത്തുള്ളവർ ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂ. ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ വേണ്ടവർക്ക് ആർആർടി അംഗങ്ങളുടെ സഹായം തേടാവുന്നതാണ്.

പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നിരീക്ഷണം ശക്തമാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്റ്റേറ്റ് ഹൈവേ ഒഴിച്ചുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നതും വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ കൂട്ടമായി എത്തുന്നതും ഉത്തരവിൽ വിലക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.