കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പഠന സൗകര്യമൊരുക്കി മാവൂർ ജി.എച്ച്.എസ്.എസ് അധ്യാപകർ. അധ്യാപകര്‍ ചേർന്ന് വാങ്ങിയ പത്തോളം ടാബുകൾ ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു.
Read Also..................വീടുകളിൽ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ
ടാബിന്‍റെ വിതരണ ഉദ്ഘാടനം മാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഇനിയും ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾ ഉണ്ടെന്നും അവരെ സഹായിക്കാൻ സൻമനസ്സുള്ളവർ മുന്നോട്ട് വരണമെന്നും പ്രഥമ അധ്യാപിക യു.സി ശ്രീലത പറഞ്ഞു.