ETV Bharat / state

ശ്രീധരൻ ആശാരിയായി വേറിട്ട വേഷത്തില്‍ മാമുക്കോയ; ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളില്‍, വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

ഉരു നിർമിക്കുന്ന ശ്രീധരൻ ആശാരിയായി മാമുക്കോയ അഭിനയിക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിന് റിലീസാകുമ്പോള്‍ വിശേഷങ്ങള്‍ പങ്കുവച്ച് മാമുക്കോയ

upcoming movie of mamukkoya  mamukkoya  mamukkoya sharing his cinema experience  uru  upcoming movie uru  mamukkoya movies  mamukkoya disease  mamukkoya cinemas  latest news in kozhikode  latest news today  ഉരു  ഉരു സിനിമ  ശ്രീധരൻ ആശാരി  മാമുക്കോയ  ഉരു  ഉരു സിനിമ  മാമുക്കോയ പുത്തന്‍ ചിത്രം  ഉരു മാർച്ച് മൂന്നിന് തിയേറ്റുകളിൽ  ഇ എം അഷ്റഫ്  ബേപ്പൂർ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ശ്രീധരൻ ആശാരിയായി വേറിട്ട വേഷത്തില്‍ മാമുക്കോയ; ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളില്‍, വിശേഷങ്ങള്‍ പങ്കുവെച്ച് ഹാസ്യരാജാവ്
author img

By

Published : Mar 1, 2023, 6:11 PM IST

Updated : Mar 1, 2023, 6:21 PM IST

പുതിയ സിനിമയെ കുറിച്ച് മാമുക്കോയ

കോഴിക്കോട്: മാമുക്കോയ ശക്തമായ വേഷത്തിലെത്തുന്ന 'ഉരു' മാർച്ച് മൂന്നിന് തിയേറ്റുകളിൽ എത്തുകയാണ്. ലോകത്തിന്‍റെ നെറുകയിൽ കേരളത്തിന്‍റെ കയ്യൊപ്പായ ഉരു നിർമിക്കുന്ന ശ്രീധരൻ ആശാരിയായാണ് മാമുക്കോയ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

സിനിമയുടെ സംവിധായകൻ ഇ.എം അഷ്റഫാണ് ഇത്തരമൊരു വേഷത്തെക്കുറിച്ച് മാമുക്കോയയോട് പറഞ്ഞത്. ശ്രീധരനാശാരിയാവാൻ വലിയ തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ലെന്ന് മാമുക്കോയ പറയുന്നു. നാടകത്തിലും സിനിമയിലും എല്ലാം എത്തുന്നതിനു മുമ്പ് തന്നെ കല്ലായി ബേപ്പൂർ ഭാഗങ്ങളിൽ മരം അളക്കൽ ആയിരുന്നു മാമുക്കോയയുടെ ജോലി.

കഥാപാത്രത്തിന് സഹായകമായത് അനുഭവങ്ങള്‍: ആ കാലം തൊട്ടേ ഉരു നിർമാണവുമായി ബന്ധമുണ്ട്. വലിയ തടിക്കഷണങ്ങൾ വരുമ്പോൾ അത് ഉരുവിന് മാറ്റിവയ്‌ക്കുമായിരുന്നു. പിന്നീട് ഉരു നിർമിക്കുന്നതും കണ്ടു. ഈ അനുഭവങ്ങൾ എല്ലാം ശ്രീധരൻ ആശാരിക്ക് ഒരുപാട് സഹായം ചെയ്‌തു, അദ്ദേഹം പറഞ്ഞു.

തന്‍റെ അനുഭവങ്ങൾ കൂടി ഒത്തു ചേർന്നതോടെ തിരക്കഥയ്ക്ക് അത് ബലമേകിയെന്നും മാമുക്കോയ പറയുന്നു. പുതുമുഖ നടന്മാരും പുതുമുഖ അഭിനേതാക്കളും അറിയപ്പെടാത്ത കുറച്ചു പേരുമാണ് ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. അറബി നാടുമായി ബന്ധപ്പെട്ട കഥയായതു കൊണ്ട് തന്നെ സൗദി നായകൻ ഹുസൈൻ അൽ സൽമാനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഉരു നിർമിക്കാനായി സൗദിയിൽ നിന്ന് എത്തിയ അറബി, ബേപ്പൂരിൽ നിന്ന് തിരിച്ചു പോവുകയും പിന്നീട് അയാൾ മരണപ്പെടുകയും ചെയ്യുന്ന സംഭവത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ലോകത്തുണ്ടായ മാറ്റങ്ങൾ പുതിയ കാല സിനിമയിലും പ്രകടമായി. പുതിയ തലമുറ വളരെ ഭംഗിയായാണ് ഓരോ സിനിമയും അണിയിച്ചൊരുക്കുന്നതെന്ന് മാമുക്കോയ പറഞ്ഞു.

ബിസിനസ് മൈന്‍റിലെ സിനിമ: സിനിമയെക്കുറിച്ച് കൃത്യമായി പഠിച്ചിട്ട് തന്നെയാണ് സിനിമ പൂർത്തീകരിക്കുന്നതും. തന്നോടൊപ്പം അഭിനയിച്ച് മൺമറഞ്ഞ് പോയ നടന്മാരെ ഇപ്പോഴും ഓർക്കാറുണ്ട്. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ഒടുവിൽ ഉണ്ണികൃഷ്‌ണൻ തുടങ്ങി ഇപ്പോൾ ഒപ്പമില്ലാത്തവരെയും ഓർക്കാറുണ്ട്.

അഭിനയത്തിന് അപ്പുറത്തേക്ക് ഒന്നിനും ഇറങ്ങിത്തിരിച്ചിട്ടില്ല. പുതിയ കാലത്ത് സംവിധായകനും അഭിനേതാവും നിർമാതാവുമെല്ലാം ഒരാൾ തന്നെ ആകുന്നത് ബിസിനസ് മൈൻഡിൽ സിനിമയെ കാണുന്നത് കൊണ്ടാണ്. അതിന് മുതൽ മുടക്കാൻ ആവശ്യമായ പണവും വേണമെന്നും അതിലൊന്നും താൻ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും ഇനി അങ്ങനെ ഉണ്ടാകില്ലെന്നും മാമുക്കോയ പറയുന്നു.

തന്‍റെ പഴയ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ട്രോളുകൾ ശ്രദ്ധിക്കാറും ആസ്വദിക്കാറുമുണ്ട്. പുതിയ കാലഘട്ടത്തിലെ മിടുക്കന്മാരായ ഒരുപറ്റം ആളുകളുടെ സൃഷ്‌ടിയാണത്. പ്രായം 76ലെത്തി, ഇനിയും പറ്റുന്നിടത്തോളം കാലം അഭിനയിക്കുക എന്നത് തന്നെയാണ് വലിയ ആഗ്രഹം.

കാന്‍സറിനോട് പൊരുതിയ ജീവിതം: അതിനപ്പുറത്തേക്ക് പ്രത്യേക വേഷം വേണമെന്നോ മറ്റെന്തെങ്കിലും പ്രത്യേകതരം ആഗ്രഹങ്ങളോ ഇല്ല. ഇപ്പോഴും സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ചില സിനിമകൾ റിലീസാവാൻ ഉണ്ട്. നിലവിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

തൊണ്ടയെ പിടികൂടിയ കാൻസർ, ചികിത്സയിലൂടെ ഭേദമായി. വർഷങ്ങൾക്കു മുമ്പ് ആൻജിയോ പ്ലാസ്‌റ്റി ചെയ്‌തതിനു ശേഷം അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല.

മകൻ നിസാർ ഒരു സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. അതിനെ ഒരു സിനിമാപ്രവേശം എന്നൊന്നും പറയാൻ പറ്റില്ല. ഒരു സീൻ മാത്രമാണ് ചെയ്‌തത്.

എത്ര വലിയ സിനിമയായിരുന്നാലും ആളുകൾ കണ്ടില്ലെങ്കിൽ അത് പരാജയപ്പെടും. താൻ ചെയ്‌ത വേഷം മികച്ചതാണോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. തിയേറ്ററിന് പുറമെ മറ്റു പ്ലാറ്റ്‌ഫോമുകളിലും സിനിമ കാണാൻ കഴിയുന്നത് പുതിയ കാലത്ത് വലിയ വിജയമാണെന്നും അതിനോട് പൂർണ യോജിപ്പാണെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.

Last Updated : Mar 1, 2023, 6:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.