ETV Bharat / state

നാടിന് തീരാ ദുഃഖമായി ശ്രീജിത്തിന്‍റെ വിയോഗം - ഭീകരവാദികളുമായി ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സുന്ദര്‍ഭനി സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി. വ്യാഴാഴ്ചയാണ് ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ശ്രീജിത്ത് കൊല്ലപ്പെടുന്നത്. കൊയിലാണ്ടി സ്വദേശിയാണ് മരിച്ച ശ്രീജിത്ത്.

നാടിന് തീരാദുംഖമായി ശ്രീജിത്തിന്‍റെ വിയോഗം

author img

By

Published : Jul 9, 2021, 10:07 AM IST

Updated : Jul 9, 2021, 12:03 PM IST

കോഴിക്കോട്: ജമ്മു കശ്മീരിൽ സുന്ദര്‍ഭനി സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വിയോഗം കൊയിലാണ്ടി പൂക്കാട് പ്രദേശത്തുകാരെ താങ്ങാനാവാത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് വീണ്ടും ജമ്മുവിലേക്ക് പോകുകയായിരുന്നു.

ചെറുപ്പത്തില്‍ തന്നെ സൈനിക വൃത്തിയിലെത്തിയ ശ്രീജിത്ത് കൊച്ചി മേഖലയിലും ജോലിചെയ്തിട്ടുണ്ട്. മുമ്പ് പാര്‍ലമെന്‍റ് ഭീകരാക്രമണ സമയത്ത് ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭീകരവാദികളെ മികച്ച രീതിയില്‍ ചെറുത്തതിന് ശ്രീജിത്തിന് രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ലഭിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ കുടുംബത്തോടൊപ്പമെത്തിയാണ് ശ്രീജിത്ത് അവാര്‍ഡ് സ്വീകരിച്ചത്.

കൂടുതൽ വായിക്കാന്‍: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

പൂക്കാടില്‍ പടിഞ്ഞാറത്തറയില്‍ പുതിയ വീട് നിര്‍മിച്ച് താമസിച്ചുവരികയായിരുന്നു ശ്രീജിത്തും കുടുംബവും. മക്കാട വത്സൻ-ശോഭന ദമ്പതികളുടെ മകനായ ശ്രീജിത്തിന് ഇതിനോടകം തന്നെ 23 സേനാമെഡലുകള്‍ ലഭിച്ചിട്ടുണ്ട്.ഭാര്യ. ഷജിന, മക്കൾ അതുൽ ജിത്ത്, തൻമയ ജിത്ത്, സഹോദരങ്ങൾ: അനൂപ്, റാണി. വ്യാഴാഴ്ചയാണ് ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി നായിക് സുബേദാര്‍ എം ശ്രീജിത്ത്, സൈനികന്‍ ജസ്വന്ത് റെഡ്ഡി എന്നിവർ കൊല്ലപ്പെട്ടത്.

Last Updated : Jul 9, 2021, 12:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.