കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമിൽ അകപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ആത്മഹത്യ ചെയ്തു. കൊയിലാണ്ടി മേപ്പയ്യൂർ സ്വദേശി അഭിജിത്താണ് (26) ബസിനുള്ളിൽ തൂങ്ങി മരിച്ചത്. അതിഥി തൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്.
ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽ നിന്നാണ് ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്. നിരവധി ബസ്സുകളാണ് ഒന്നര മാസമായി അസമിൽ അകപ്പെട്ടത്. ബസ്സുകള്‍ക്ക് തിരിച്ചു കേരളത്തിലെത്തണമെങ്കില്‍ വന്‍ തുക ചെലവഴിക്കേണ്ടതായുണ്ട്.
നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടാത്തത് സാമ്പത്തിക സ്രോതസ് അടഞ്ഞു. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം. സ്വന്തമായി തുക ചെലവഴിച്ച് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവര്‍ക്കുള്ളത്. മേപ്പയ്യൂർ മഠത്തിൽ കുളങ്ങര മീത്തൽ പരേതനായ ബാലകൃഷ്ണന്‍റെയും ഗീതയുടേയും മകനാണ് അഭിജിത്ത്.
ALSO READ: ഗൽവാൻ സംഘർഷം; ഇനിയും വ്യക്തതയില്ലെന്ന് സോണിയാഗാന്ധി