ETV Bharat / state

ബിവറേജസിന് നിയന്ത്രണമില്ല; പ്രതിഷേധവുമായി മദ്യവിരുദ്ധ സമിതി

author img

By

Published : Mar 16, 2020, 8:47 PM IST

കോഴിക്കോട് നഗരത്തിലെ പാവമണി റോഡിലെ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

Beverages protest  covid 19 kerala  മദ്യവിരുദ്ധ സമിതി  ബിവറേജസിന് നിയന്ത്രണമില്ല  പ്രതിഷേധവുമായി മദ്യവിരുദ്ധ സമിതി  കോഴിക്കോട്  കൊവിഡ് 19
ബിവറേജസിന് നിയന്ത്രണമില്ലാത്തതില്‍ പ്രതിഷേധവുമായി മദ്യവിരുദ്ധ സമിതി

കോഴിക്കോട്: കൊവിഡ് 19 പടരുന്ന സാഹചര്യത്തിലും മദ്യശാലകളിൽ നിയന്ത്രണം കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ബിവറേജസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് നഗരത്തിലെ പാവമണി റോഡിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് വൈകുന്നേരം 4.30ഓടെ മദ്യനിരോധന സമിതി പ്രതിഷേധവുമായി എത്തിയത്. സംസ്ഥാനത്ത് സ്‌കൂളുകൾ അടക്കം അടച്ചിട്ട് മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ രോഗം പടരാൻ ഏറ്റവുമധികം സാധ്യതയുള്ള മദ്യശാലകൾ അടച്ചിടാത്തത് അപകടം വിളിച്ചു വരുത്തലാണെന്ന് സമിതി നേതാക്കൾ ആരോപിച്ചു. മദ്യശാലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമാവുന്നത് വരെ മദ്യനിരോധന സമിതി പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.