ETV Bharat / state

എംഎല്‍എയുണ്ട്, മന്ത്രിയില്ല, പ്രതിഷേധമുണ്ട്... എന്ത് ചെയ്യണമെന്നറിയാതെ എല്‍ജെഡി - kp mohan

ഒരു എംഎൽഎയുള്ള ഈർക്കിൽ പാർട്ടികളെ പോലും മന്ത്രി സ്ഥാനത്തിന് പരിഗണിച്ചപ്പോൾ എൽജെഡിയോട് കാണിച്ചത് അനീതിയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു.പാർട്ടിയുടെ ഏക എംഎൽഎ ആയ കെപി മോഹനോടുള്ള സിപിഎം നേതൃനിരയുടെ താൽപ്പര്യക്കുറവാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് കാരണമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.

എൽജെഡി കേരളം  ljd against cpm  CPM  LJD  ഇടത് മുന്നണി  LDF Govt  എൽഡിഎഫ് സർക്കാർ  പിണറായി സർക്കാർ  pinarayi vijans second cabinet  MV shreyams kumar  എംവി ശ്രേയാംസ് കുമാർ  kp mohan  കെപി മോഹൻ
മന്ത്രിസ്ഥാനം നൽകാത്തതിൽ സിപിഎമ്മിനെതിരെ വിമർശനവുമായി എൽജെഡി
author img

By

Published : May 18, 2021, 10:08 PM IST

കോഴിക്കോട്: ചെറിയ പാർട്ടികൾക്ക് പോലും മന്ത്രി സ്ഥാനം നല്‍കിയെന്നും തദ്ദേശ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം കൊണ്ട് എല്‍ഡിഎഫില്‍ നാലാം സ്ഥാനത്തുണ്ടായിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി എല്‍ജെഡി. ഇന്ന് ചേർന്ന ലോക്‌താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം പരസ്യമായത്. 'ഒരു നേതാവ് മാത്രമുള്ള കോൺഗ്രസ് എസിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചു. ഒരു എംഎൽഎയുള്ള പാർട്ടികളെ പോലും മന്ത്രി സ്ഥാനത്തിന് പരിഗണിച്ചു. ഇത് അനീതിയാണെന്നും 65 അംഗ എല്‍ജെഡി സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു'.

Also Read:പിണറായി 2.0: ഭരണത്തുടർച്ചയ്ക്ക് പുതിയ മുഖം, അറിയാം 11 മന്ത്രിമാരെ..

പാർട്ടിയുടെ ഏക എംഎൽഎ ആയ കെപി മോഹനോടുള്ള സിപിഎം നേതാക്കളുടെ താൽപ്പര്യക്കുറവാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് കാരണമെന്നാണ് ചില എല്‍ജെഡി നേതാക്കളുടെ അഭിപ്രായം. ശ്രേയാംസ് കുമാർ മാത്രമാണ് വിജയിച്ചതെങ്കിലും സിപിഎം പരിഗണിച്ചേനെയെന്നും സോഷ്യലിസ്റ്റ് പാർട്ടികൾ ഇനിയും ഒരുമിച്ചില്ലെങ്കിൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. മത്സരിക്കാൻ കൂടുതൽ സീറ്റ് കിട്ടുന്നതിൽ അല്ല വിജയിക്കുന്നതിലാണ് കാര്യം. എൽഡിഎഫ് തരംഗമുണ്ടായിട്ടും ജയിക്കാത്ത പാർട്ടി ഇനി എന്നാണ് രക്ഷപ്പെടുക എന്ന രീതിയിലുള്ള വിമർശനങ്ങളും യോഗത്തിൽ ഉണ്ടായി. പാർട്ടി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ കൊച്ചിയിൽ നിന്ന് ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.