കോഴിക്കോട്: എടച്ചേരി നോർത്തിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. എടച്ചേരി സ്വദേശികളായ ചന്ദ്രി, ഗീത, പ്രസന്ന, ശ്രീജ, രമ, നാണി, നളിനി എന്നിവർക്കാണ് മിന്നലേറ്റത്.
ഇന്ന് (ഒക്‌ടോബര്‍ 30) വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജോലിക്കിടെയിലാണ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴു പേരെ നാദാപുരം ആശുപത്രിയിലും ഒരാളെ വടകര സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഏതാനും മണിക്കൂറുകള്‍ മുമ്പ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്.