കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എയ്‌ക്ക് ഭീഷണിക്കത്ത്. താലിബാനെതിരായ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡി.ടി.പിയില്‍ ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.
ALSO READ: മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍
കത്തിന്‍റെ പകർപ്പ് സഹിതം സിറ്റി പൊലീസ് കമ്മീഷണർക്ക് മുനീർ പരാതി നൽകി. പോസ്റ്റ് പിൻവലിക്കില്ലെന്ന് എം.കെ മുനീര്‍ വ്യക്തമാക്കി. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു.
തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.