ETV Bharat / state

ചരിത്രം കാതോർക്കുന്നു... രണ്ടാമൂഴത്തില്‍ പിണറായിയെ കാത്തിരിക്കുന്നത് - പിണറായി വിജയൻ മന്ത്രിസഭ

ഇന്ത്യൻ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും ഭാവി നിശ്ചയിക്കുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഇന്ന് അധികാരത്തിലേറിയത്.

pinarayi vijayan  pinarayi vijayan cabinet  second pinarayi cabinet  ldf  cpm  സിപിഎം  പിണറായി വിജയൻ മന്ത്രിസഭ  leadership of pinarayi vijayan
ചരിത്രം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എഴുതപ്പെടുമ്പോൾ
author img

By

Published : May 20, 2021, 7:28 PM IST

Updated : May 20, 2021, 7:41 PM IST

കോഴിക്കോട് : പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളത്തില്‍ രണ്ടാം എല്‍ഡിഎഫ് സർക്കാർ അധികാരത്തിലേറി. 1977 മുതല്‍ 2000 വരെ പശ്ചിമബംഗാൾ ഭരിച്ചിരുന്ന സിപിഎമ്മിന്‍റെ സുവർണ കാലമല്ല ഇത്. ദേശീയ തലത്തില്‍ സിപിഎം എവിടെയുമില്ല. അധികാരത്തിലുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും ഇപ്പോൾ അധികാരവുമില്ല, പാർട്ടിയുടെ ശക്തികേന്ദ്രങ്ങളുമില്ല. അതിനൊപ്പം തന്നെ ദേശീയ തലത്തില്‍ ഇന്ത്യൻ നാഷണല്‍ കോൺഗ്രസിനും ക്ഷീണം സംഭവിച്ചു. പകരം ബിജെപി കേന്ദ്രഭരണത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തില്‍. അങ്ങനെയൊരു സാഹചര്യത്തിലാണ് മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ഇടുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തുടർഭരണം നേടുന്നത്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയാണ് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സർക്കാർ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്‍റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും ഭാവി നിശ്ചയിക്കുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഇന്ന് അധികാരത്തിലേറിയത്.

ക്യാപ്റ്റൻ പിണറായി

അതുകൊണ്ടുതന്നെ ചരിത്രം രചിച്ച് കേരളത്തില്‍ തുടർച്ചയായി രണ്ടാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമ്പോൾ വാഴ്ത്തപ്പെടലുകൾക്കും ശക്തി വർധിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ക്യാപ്റ്റനായി അണികൾ കൊണ്ടാടിയ പിണറായി തെരഞ്ഞെടുപ്പിന് ശേഷം ശരിക്കും കേരളത്തിന്‍റെ ക്യാപ്റ്റനാകുകയാണ്. ഇത് സിപിഎമ്മില്‍ സൃഷ്ടിക്കുന്ന ഉൾപാർട്ടി സംഘർഷം ചെറുതല്ല. വ്യക്തിയല്ല, പാർട്ടിയാണ് ക്യാപ്റ്റൻ എന്ന സിപിഎമ്മിന്‍റെ നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പുകൾ നിശ്ചയിക്കുന്നതിലും അടക്കം പിണറായി ശരിക്കും ക്യാപ്റ്റനായി.

Also Read:വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

രണ്ടാമൂഴത്തില്‍ കാത്തുവെയ്ക്കുന്നത്

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ പാർട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് ആദ്യ ഊഴത്തില്‍ പിണറായി പറഞ്ഞുകഴിഞ്ഞതാണ്. രണ്ടാമൂഴത്തില്‍ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. ആരാധന വർധിക്കുമ്പോൾ അതിന് അനുസരിച്ചുള്ള ഉത്തരവാദിത്തവും വർധിക്കും. ആദ്യ ഘട്ടത്തില്‍ പഴയ പാർട്ടി സെക്രട്ടറിയില്‍ നിന്നുള്ള മാറ്റമാണ് കേരളം ആഗ്രഹിച്ചത്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ, പഴയ പാർട്ടി സെക്രട്ടറിയല്ല ഇപ്പോൾ പിണറായി വിജയൻ. അഞ്ച് വർഷം കേരളത്തെ നയിച്ച മുഖ്യമന്ത്രിയാണ്. അതുകൊണ്ടു തന്നെ ഓരോ പിഴവും പ്രകീർത്തിച്ചവരില്‍ നിന്ന് തന്നെ കല്ലേറുകൾക്കുള്ള സാധ്യത വർധിപ്പിക്കും. അതറിയാത്ത വ്യക്തിയും സിപിഎം നേതാവുമല്ല പിണറായി വിജയൻ. അതിനാല്‍ മന്ത്രിസഭയിലും വകുപ്പുകളിലും പിണറായി വിജയൻ കൃത്യമായ ധാരണ പുലർത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ മുഖ്യനൊഴികെ മറ്റെല്ലാം പുതുമുഖങ്ങൾ. പ്രധാനവകുപ്പുകളില്‍ പലതും യുവാക്കൾ കൈകാര്യം ചെയ്യുന്നു. മുഖ്യഘടകകക്ഷിയായ സിപിഐയും അക്കാര്യത്തില്‍ മുഖ്യന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ടീമിന്‍റെ ക്യാപ്റ്റൻ എന്ന നിലയില്‍ എല്ലാം തന്‍റെ തീരുമാനത്തിന് അനുസരിച്ചാകണം എന്ന് പിണറായിക്ക് കൃത്യമായ ബോധ്യമുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ കഴിവു തെളിയിച്ചവരെയും സൂപ്പർ സ്റ്റാറായി തിളങ്ങിയവരെയും എല്ലാം മാറ്റി നിർത്തിയതിന്‍റെ പിന്നിലെ രാഷ്ട്രീയവും അതുതന്നെയാകണം. തോമസ് ഐസക്കും ജി സുധാകരനും മത്സരിക്കാൻ പോലും അവസരമുണ്ടായില്ല. മത്സരിച്ച ജയിച്ചവരില്‍ കെകെ ശൈലജ, എംഎം മണി, എസി മൊയ്തീൻ അടക്കമുള്ള തിളക്കമാർന്ന മുഖങ്ങൾ നിയമസഭയില്‍ എംഎല്‍എ ബെഞ്ചിലുണ്ടാകും. കെഎൻ ബാലഗോപാല്‍, പി രാജീവ്, എംവി ഗോവിന്ദൻ, പിഎ മുഹമ്മദ് റിയാസ്, വീണ ജോർജ്, സി ശിവൻകുട്ടി, പ്രൊഫ ബിന്ദു എന്നിവർ രണ്ടാമൂഴത്തില്‍ സുപ്രധാന വകുപ്പുകളിലേക്ക് വരും.

Also Read: എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന്

നായകനും പ്രതിപക്ഷവും

നവകേരള നിർമിതിയും കൊവിഡ് രണ്ടാം തരംഗവും പിണറായിക്ക് മുന്നിലെ വലിയ വെല്ലുവിളികളാണ്. പുതിയ ടീമും അതിന്‍റെ നായകനും നേരിടേണ്ടതും ആ വെല്ലുവിളികൾ തന്നെയാണ്. അതിനൊപ്പം അധികാരം നഷ്ടമായ പ്രതിപക്ഷം കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ ശക്തിസംഭരിച്ചാകും നിയമസഭയിലെത്തുക. പഴയ പടക്കുതിരകൾക്കൊപ്പം പുതുമുഖങ്ങൾ കൂടിയുണ്ട്. നിലനില്‍പ്പിന്‍റെ രാഷ്ട്രീയമാണ് വരാനിരിക്കുന്ന അഞ്ച് വർഷം പ്രതിപക്ഷത്തിന്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിലും നിയമസഭയിലും ശക്തമായ ഭരണ- പ്രതിപക്ഷ ഏറ്റമുട്ടല്‍ പ്രതീക്ഷിക്കാം.

Last Updated : May 20, 2021, 7:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.